National
മുംബൈ: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി മുംബൈയിൽ ജയിൽ നിറയ്ക്കൽ സമരം സംഘടിപ്പിച്ചു. ശിവാജി പാർക്കിൽ സമരം നടത്താൻ പൊലിസ് അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് പാർക്കിന്റെ ആറാം നമ്പർ ഗേറ്റിനു മുന്നിൽ ലോറിയിൽ താൽക്കാലിക വേദി നിർമിച്ചാണ് സിജെപി പ്രതിഷേധം മുന്നോട്ട് കൊണ്ടുപോകുന്നത്.
ഗദ്ദാർ ഗ്യാനു മസ്റ്റ് ഗോ എന്ന മുദ്രാവാക്യവും സിനിമാ സംഭാഷണങ്ങൾ അടങ്ങിയ പ്ലക്കാർഡുകളുമാണ് പ്രവർത്തകർ ഉയർത്തിപ്പിടിച്ചിരിക്കുന്നത്. നിശ്ചയിച്ച സമയത്തിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ സിജെപി പ്രവർത്തകരും വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ വിദ്യാർഥികളും സമരമുഖത്ത് അണിനിരന്നു.
ശിവാജി പാർക്കിൽ തടിച്ചുകൂടിയ പതിനായിരങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ച സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ, സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ വീണ്ടും സമരത്തിനിറങ്ങേണ്ടി വന്നത് നിലവിലെ ഭരണകൂടത്തിന്റെ കഴിവുകേടുകൊണ്ടാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഗാന്ധി ജയന്തി ദിനത്തിൽ സംസാരിക്കവെ രാഷ്ട്രനേതാക്കളുടെ പങ്ക് അദ്ദേഹം അനുസ്മരിച്ചു.
ഇന്ത്യയുടെ ആത്മാവ് ഗാന്ധിയാണ്. ഗാന്ധിജിയുടെ പ്രത്യയശാസ്ത്രം ഉള്ളതുകൊണ്ടാണ് ഈ രാജ്യം ഇന്നും സുസ്ഥിരമായി നിലനിൽക്കുന്നത്. ഗാന്ധി ഇന്ത്യയുടെ ആത്മാവാണ്, അംബേദ്കർ നട്ടെല്ലാണ്, ജവഹർലാൽ നെഹ്റു ഇന്ത്യയുടെ തലച്ചോറുമാണെന്നും അഭിജീത് ദിപ്കെ വ്യക്തമാക്കി. അതേസമയം ഒക്ടോബർ അവസാനത്തോടെ രാജ്യതലസ്ഥാനത്തു പ്രതിഷേധിക്കാനാണ് സിജെപിയുടെ പദ്ധതി.
National
മുംബൈ: ജനാധിപത്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഗാന്ധി ജയന്തി ദിനത്തിൽ മുംബൈ നഗരത്തിൽ വ്യത്യസ്ത പ്രതിഷേധവുമായി കോക്രോച്ച് ജനതാ പാർട്ടി. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്നാവശ്യപ്പെട്ട് മുംബൈ ശിവാജി പാർക്കിലാണ് സിജെപിയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ റാലി നടത്തുന്നത്.
പൊലിസ് അനുമതി നിഷേധിച്ചിട്ടും നൂറുകണക്കിന് പ്രവർത്തകരാണ് ദേശീയപതാകകളുമായി പ്രദേശത്ത് തടിച്ചുകൂടിയിരിക്കുന്നത്. വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ നിർത്തിവെക്കുക, 2025 ജനുവരിയിലെ വോട്ടർ പട്ടിക പുനഃസ്ഥാപിക്കുക, 2023ലെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമന നിയമം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്.
സെലബ്രിറ്റികളായ ഷബാന ആസ്മി, വിശാ ദദാനി തുടങ്ങിയവരും സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഗ്യാനേഷ് കുമാർ രാജിവെക്കാത്ത പക്ഷം പ്രതിഷേധം ഡൽഹി ജന്തർ മന്തറിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്കെ വ്യക്തമാക്കി.
മുംബൈയിൽ സിജെപി ചരിത്രം തിരുത്തിക്കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ദാദർ റെയിൽവേ സ്റ്റേഷനിലും ശിവാജി പാർക്കിലും വൻ പൊലിസ് സന്നാഹത്തെയും ആർപിഎഫിനെയും വിന്യസിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി പ്രഖ്യാപിച്ച പ്രതിഷേധത്തിന് പിന്തുണയുമായി സോനം വാംഗ്ചുക്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ രണ്ടിന് പ്രതിഷേധം നടത്തുമെന്നാണ് സിജെപിയുടെ പ്രഖ്യാപനം.
തെരഞ്ഞെടുപ്പ് നടപടികളിൽ കൂടുതൽ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കേണ്ടത് രാജ്യത്തെ ജനങ്ങളുടെ ആവശ്യങ്ങളിലൊന്നാണെന്ന് വാംഗ്ചുക് പ്രതികരിച്ചു. എല്ലാ പ്രക്ഷോഭങ്ങളിലും നേരിട്ട് പങ്കെടുക്കാൻ കഴിയില്ലെന്നും എന്നാൽ സിജെപിയുടെ നീക്കത്തിന് തന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ രണ്ടിന് നടക്കുന്ന പ്രതിഷേധത്തിൽ താൻ നേരിട്ട് പങ്കെടുക്കുമോയെന്ന കാര്യത്തിൽ വാംഗ്ചുക് വ്യക്തത വരുത്തിയിട്ടില്ല. ഓരോ പ്രക്ഷോഭത്തിലും തനിക്ക് നേരിട്ട് സാന്നിധ്യമറിയിക്കേണ്ട സാഹചര്യമില്ലെന്നും വിഷയങ്ങൾ ഏറ്റെടുത്ത് മുന്നോട്ടുപോകാൻ കൂടുതൽ ആളുകൾ രംഗത്തുവരുന്നതിൽ സന്തോഷമുണ്ടെന്നും വാംഗ്ചുക് കൂട്ടിച്ചേർത്തു.
National
മുംബൈ: മഹാരാഷ്ട്ര റെയിൽവേ പോലീസ് അറസ്റ്റ്ചെയ്ത മധ്യപ്രദേശ് സ്വദേശി കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ ആരോപണവുമായി ഇരയുടെ കുടുംബം.
ചത്രപതി ശിവാജി മഹാരാജ് ടെർമിനസ് റെയിൽവേ പൊലിസ് അറസ്റ്റ് ചെയ്ത ഇമ്രാൻ ഷെയ്ക്ക് എന്ന 35കാരനാണ് മരിച്ചത്. മധ്യപ്രദേശിലെ കാണ്ഡവ സ്വദേശിയായ ഇമ്രാൻ തൊഴിൽതേടിയാണ് മഹാരാഷ്ട്രയിൽ എത്തിയത്.
ഞായറാഴ്ച റെയിൽവേ സ്റ്റേഷനിലെത്തിയ ഇയാൾ നാട്ടിലേക്കുള്ള ട്രയിന്റെ സമയം ഉൾപ്പടെ പൊലിസിനോട് അന്വേഷിച്ചിരുന്നു. ആളുകൾ തന്നെ കൊല്ലാൻ ശ്രമിക്കുകയാണെന്നു പരാതിപ്പെട്ട ഇമ്രാൻ ഷെയ്ക്ക് പിന്നീട് അക്രമാസക്തനായി ആർപിഎഫ് ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന് റെയിൽവെ പൊലിസ് പറയുന്നു.
National
മുംബൈ: ഗണേശോത്സവത്തിന്റെ ഭാഗമായ വിഗ്രഹ നിമഞ്ജനത്തിനിടെ മുംബൈ ജോഗേശ്വരിയിലെ ശ്യാം നഗര് തടാകത്തിന് സമീപം കൃത്രിമ കുളത്തില് ഇറങ്ങിയ 19-കാരന് വൈദ്യുതാഘാതമേറ്റ് മരിച്ചു. തൊഴിലാളിയായ രോഹിത് ഭീമു രാത്തോഡ് ആണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം.
തടാകക്കരയില് നിര്മിച്ച അഞ്ച് കൃത്രിമ നിമഞ്ജന കുളങ്ങളില് നാലെണ്ണം അര്ധരാത്രിയോടെ പ്രവര്ത്തനം അവസാനിപ്പിച്ച് അടച്ചിരുന്നു. എന്നാല് ഇതിലൊന്നിലേക്ക് രോഹിത് പ്രവേശിച്ചപ്പോഴാണ് വൈദ്യുതാഘാതമേറ്റത്. ഉടന് തന്നെ സമീപത്തെ ട്രോമ കെയര് ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില് പൊലിസും ബിഎംസി അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഞായറാഴ്ച മുംബൈയിലുണ്ടായ രണ്ടാമത്തെ വൈദ്യുതാഘാത ദുരന്തമാണിത്. ലാല്ബാഗ് ഏരിയയിലെ ഗണേശ പന്തലിന് സമീപം ക്യൂവില് നിന്ന എട്ടുവയസുകാരി ഉള്പ്പെടെ രണ്ടുപേര് വൈദ്യുതാഘാതമേറ്റ് മരിക്കുകയും നാലുപേര്ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു.
National
മുംബൈ: നിയന്ത്രണംവിട്ട കാർ നിർമാണത്തിലിരുന്ന പാർക്കിംഗ് കേന്ദ്രത്തിലേക്ക് ഇടിച്ചു മറിഞ്ഞ് മൂന്നുപേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ 5.20ഓടെ കോസ്റ്റൽ റോഡിൽ ലാലാ ലജ്പത് റായ് കോളജിന് എതിർവശം ലോട്ടസ് ജെട്ടിക്കു സമീപമായിരുന്നു അപകടം.
മറൈൻ ഡ്രൈവിൽനിന്ന് ഹാജി അലിയിലേക്ക് അതിവേഗത്തിൽ പോവുകയായിരുന്ന ഗുജറാത്ത് രജിസ്ട്രേഷനുള്ള കാർ നിയന്ത്രണംവിട്ട് പാർക്കിംഗ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു.
അപകടത്തിൽ കാർ പൂർണമായും തകർന്നു. കാറിലുണ്ടായിരുന്ന നാലുപേരെയും പുറത്തെടുത്ത് നൈർ ആശുപത്രിയിലെത്തിച്ചെങ്കിലും ഷനായ് ഗജാർ (21), ധൈര്യ ദർശൻ സേത്ത് (17), ആദിത്യ ജകാസ്നിയ (19) എന്നിവർ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
സിൽവാസ സ്വദേശികളായ നാലു പേരാണ് കാറിലുണ്ടായിരുന്നത്. ഗുരുതര പരുക്കേറ്റ ആദിത്യ ഓസ്വാൾ (23) ചികിത്സയിലാണ്. അപകടസമയത്ത് കാർ ഓടിച്ചിരുന്നത് ആരാണെന്ന് വ്യക്തമായിട്ടില്ല. രക്ഷപ്പെട്ടയാളുടെ മൊഴി രേഖപ്പെടുത്തിയശേഷമേ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കുകയുള്ളൂവെന്നും സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചതായും പൊലിസ് അറിയിച്ചു.
മറൈൻ ഡ്രൈവിനെയും ബാന്ദ്ര-വർളി സീ ലിങ്കിന്റെ വർളി ഭാഗത്തെയും ബന്ധിപ്പിക്കുന്ന 10.58 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ പാതയാണ് മുംബൈ കോസ്റ്റൽ റോഡ്. ജൂലൈ 15ന് കോസ്റ്റൽ റോഡ് തുരങ്കത്തിനുള്ളിൽ കാറിന് തീപിടിച്ചിരുന്നെങ്കിലും ആളപായമുണ്ടായിരുന്നില്ല.
National
മുംബൈ: അമിതവേഗതയിലെത്തിയ ബിഎംഡ്ബ്ല്യു കാർ പാലത്തിന്റെ കൈവരിയിലിടിച്ച് താഴേയ്ക്ക് പതിച്ച അപകടത്തിൽ മൂന്ന് പേർ മരിച്ചു. മുംബൈയിലെ ലോട്ട് ജെട്ടിക്ക് സമീപം ലാലാ കോളജിന് എതിര്വശത്ത് ഇന്ന് പുലർച്ചെ 5.20 ഓടെയായിരുന്നു അപകടം.
സഞ്ജയ് ഗജ്ജാൽ (21), ദിരിയ സേത്ത് (17), ഇവർക്കൊപ്പമുണ്ടായിരുന്ന 25 വയസ് പ്രായം തോന്നിക്കുന്ന യുവാവുമാണ് മരിച്ചത്. ഒരാൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ കാർ പൂർണമായും തകർന്ന നിലയിലായിരുന്നു.
മറൈൻ ഡ്രൈവിൽ നിന്ന് ഹാജി അലി എന്ന സ്ഥലത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട കാര് പാലത്തിന്റെ കൈവരിയില് ഇടിച്ച് താഴേക്ക് പതിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഊർജിതശ്രമവുമായി കെഎസ്ഇബി. മുംബൈയിൽ ന്യൂക്ലിയര് പവര് കോര്പറേഷൻ ചെയര്മാനുമായി കെഎസ്ഇബി ചെയര്മാൻ കൂടിക്കാഴ്ച നടത്തും.
ഒരാഴ്ചയ്ക്കുള്ളിൽ പ്രതിസന്ധി തീരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെയും ഉപയോഗം ഉയര്ന്നു തന്നെയായിരുന്നു. എന്നാൽ വൈദ്യുതി ലഭ്യത കുറവുമായിരുന്നു.
94.08 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗം. 900 മെഗാവാട്ടിന്റെ വരെ കുറവ്. ഗ്രിഡ് ഫ്രീക്വന്സിയും കുറഞ്ഞു. ഇതോടെ ലോഡ് ഷെഡ്ഡിംഗ് അല്ലാതെയും കറന്റ് പോയി. വൈകുന്നേരം 6.20 നും പുലര്ച്ചെ 12.35 നും ഇടയിലായിരുന്നു നിയന്ത്രണം.
Kerala
അങ്കമാലി: കേരളത്തിലെത്തിയ മുംബൈ സ്വദേശിനിക്ക് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ ഇടപെടലിലൂടെ ലഭിച്ചത് പുനർജന്മം. മൂന്നാർ സന്ദർശനത്തിനായി എത്തിയ സുസ്മിത (58) ആണ് ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ വിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. കഴിഞ്ഞ മാസം അവസാനത്തോടെയാണ് സുസ്മിതയും കുടുംബവും കേരളത്തിൽ എത്തിയത്.
എയർപോർട്ടിൽ ഇറങ്ങി പുറത്തിറങ്ങി കാറിൽ കയറുന്നതിനിടെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും തളർന്നു വീഴുകയുമായിരുന്നു. ഉടൻതന്നെ സിയാൽ ടെർമിനൽ ഒന്നിലെ മെഡിക്കൽ ടീം സ്ഥലത്തെത്തി സിപിആർ നൽകി ജീവൻ നിലനിർത്തി.
ഉടൻതന്നെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഹൃദയസ്തംഭനമാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ഉടൻതന്നെ അതിസങ്കീർണമായ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു. കാർഡിയോ തൊറാസിക് സർജൻമാരായ എ.കെ.ഡോ.റഫീഖ്, ഡോ. അൻവർ സി. വർഗീസ്, കാർഡിയോളജി മേധാവി ഡോ. സ്റ്റിജി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.
എയർപോർട്ടിൽ വെച്ച് കൃത്യസമയത്ത് തുടർച്ചയായി സിപിആർ നൽകിയതും ആശുപത്രിയിലെ വേഗത്തിലുള്ള ഇടപെടലുമാണ് രോഗിയുടെ ജീവൻ രക്ഷിക്കാൻ കാരണമായതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. പൂർണ ആരോഗ്യവതിയായ സുസ്മിതയെ ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് ജി. പാലാക്കാപ്പിള്ളി, ജോയിന്റ് ഡയറക്ടർ ഫാ. വർഗീസ് പൊന്തേംപ്പിള്ളി എന്നിവരുടെ നേതൃത്വത്തിൽ പൂച്ചെണ്ടുകൾ നൽകി യാത്രയാക്കി.
തന്നെയും കുടുംബത്തെയും പരിചരിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ് ആശുപത്രി അധികൃതർക്കും മധുരം നൽകിയാണ് ഭർത്താവ് പ്രീതം കലാസ്കറും മകളുമടങ്ങുന്ന കുടുംബം ആശുപത്രി വിട്ടത
National
മുംബൈ: ആത്മീയ ഗുരുവിന്റെ നിർദേശത്തെ തുടർന്ന് 5,000 കോടിയുടെ ആസ്തിയുള്ള മുംബൈ എംഎൽഎ തെരുവിൽ യാചകനായി ഒരു ദിവസം. ഇന്ത്യയിലെ ഏറ്റവും ധനികരായ രാഷ്ട്രീയ നേതാക്കളിലൊരാളും മുംബൈ ഘാട്കോപ്പർ ഈസ്റ്റിൽ നിന്നുള്ള ബിജെപി എംഎൽഎയുമായ പരാഗ് ഷായാണ് ആഡംബര ജീവിതവും സുരക്ഷയും ഉപേക്ഷിച്ച് ഒരു ദിവസത്തേക്ക് തെരുവിൽ യാചകനായത്. ജൈനമതത്തിലെ ചാതുർമാസ്യ വ്രതത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ആത്മീയ ഗുരു നമ്രമുനി മഹാരാജിന്റെ നിർദേശപ്രകാരമായിരുന്നു ഈ വേറിട്ട അനുഭവം.
5,000 കോടി രൂപ ആസ്തിയുള്ള പരാഗ് ഷാ, മേക്കപ്പ് ഇട്ട് ആരും തിരിച്ചറിയാത്ത വേഷത്തിലാണ് സ്വന്തം മണ്ഡലമായ ഘാട്കോപ്പറിന്റെ തെരുവുകളിൽ ഭിക്ഷ യാചിച്ചത്. പണവും അധികാരവും മനുഷ്യനിൽ ഉണ്ടാക്കുന്ന അഹങ്കാരം ഒഴിവാക്കാനും സാധാരണക്കാരുടെ കഷ്ടപ്പാടുകൾ നേരിട്ടറിയാനുമാണ് ഗുരു ഇത്തരമൊരു നിർദേശം നൽകിയതെന്ന് എംഎൽഎ പറഞ്ഞു സ്വന്തം അപ്പാർട്ട്മെന്റിലേക്ക് യാചക വേഷത്തിൽ ചെല്ലുമ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ തന്നെ പുറത്താക്കിയെന്നും, സഹായം ചോദിച്ചപ്പോൾ സുഹൃത്ത് ആട്ടിയോടിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി.
ആളുകൾ പണത്തെയും പദവിയെയും മാത്രമാണ് ബഹുമാനിക്കുന്നതെന്ന് ഇതിലൂടെ മനസിലായെന്നും, എങ്കിലും ചില യുവാക്കൾ തനിക്ക് 20 രൂപ നൽകിയപ്പോൾ മുംബൈയിൽ മനുഷ്യത്വം ഇനിയും വറ്റിയിട്ടില്ലെന്ന് ബോധ്യമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നീട് സാധാരണ വേഷത്തിലെത്തി അദ്ദേഹം ആളുകളോട് സംസാരിച്ചു.
Viral
മുംബൈ: പ്രിയപ്പെട്ടതെന്തെങ്കിലും കഴിക്കാൻ തോന്നിയാൽ നിങ്ങൾ എത്ര ദൂരം പോകും? പരമാവധി അടുത്തുള്ള ഏതെങ്കിലും നല്ലൊരു റസ്റ്ററന്റിലേക്ക്, അല്ലെങ്കിൽ തൊട്ടടുത്ത നഗരത്തിലേക്ക്... എന്നാൽ ഡൽഹിക്കാരിയായ ഒരു യുവതി ചെയ്തതു കേട്ടാൽ ആരും "ഇതൊരു ഒന്നൊന്നര വടപാവ് പ്രണയം" എന്ന് പറഞ്ഞുപോകും! വെറുമൊരു 20 രൂപയുടെ മുംബൈ വടപാവ് തിന്നാൻ ഡൽഹിയിൽനിന്നു വിമാനം കയറിയ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
വിറ്റി സ്പേസ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് യുവതി തന്റെ ഈ അസാധാരണ ഫുഡ് ട്രിപ്പ് വീഡിയോ പങ്കുവച്ചത്. ഡൽഹിയിൽനിന്നു കഴിച്ച വടപാവിന് ഒട്ടും രുചി പോരെന്ന തോന്നലാണ് സംഭവങ്ങളുടെ തുടക്കം. "സത്യസന്ധമായ ഒറിജിനൽ വടപാവ് തിന്നണമെങ്കിൽ മുംബൈയിൽത്തന്നെ പോകണമെന്ന് ഉറപ്പിച്ച യുവതി, ഒട്ടും ആലോചിക്കാതെ ബാഗുമെടുത്ത് നേരേ ഡൽഹി വിമാനത്താവളത്തിലേക്കു പോയി.
പോകുന്ന വഴി ടാക്സിയിലിരുന്നാണ് 5,000 രൂപയുടെ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. വിമാനത്താവളത്തിലെ 165 രൂപയുടെ ചായയും വിമാനത്തിനുള്ളിലെ 300 രൂപയുടെ ഇൻസ്റ്റന്റ് ന്യൂഡിൽസും കഴിച്ചപ്പോഴേക്കും ആഗ്രഹത്തിന്റെ മീറ്റർ ഉയർന്നുതുടങ്ങിയിരുന്നു. വൈകുന്നേരം ഏഴോടെ മുംബൈയിൽ ഇറങ്ങിയെങ്കിലും നഗരത്തിലെ കനത്ത ട്രാഫിക് വടപാവ് മോഹത്തിന് തടസമായി. വെറും 11 കിലോമീറ്റർ സഞ്ചരിക്കാൻ ഒന്നര മണിക്കൂറോളം എടുത്തതോടെ രാത്രിയിലെ തെരച്ചിൽ നിർത്തി 4,000 രൂപ വാടകയുള്ള ഹോട്ടലിൽ മുറിയെടുത്തു.
പിറ്റേന്നു രാവിലെതന്നെ ലക്ഷ്യത്തിനായി തെരുവിലിറങ്ങിയ യുവതി ഓൺലൈൻ ഡെലിവറിയെല്ലാം വേണ്ടെന്നുവച്ച് നേരേ ഒരു പ്ലാറ്റ്ഫോം തട്ടുകടയിലെത്തി. ഒടുവിൽ ആഗ്രഹിച്ച ആ 20 രൂപയുടെ മുംബൈ വടപാവ് കൈയിലെത്തി! ഫ്ലൈറ്റ് ടിക്കറ്റും ഹോട്ടൽ മുറിയും ടാക്സി ചാർജുമെല്ലാമായി ആകെ 15,000 രൂപയോളം പോക്കറ്റിൽനിന്ന് ചോർന്നുവെങ്കിലും ആദ്യ കടയിൽത്തന്നെ ആ പണമെല്ലാം വസൂലായെന്നാണ് യുവതി പറയുന്നത്. "ഇത്രയും പണവും സമയവും കളഞ്ഞെങ്കിലും, എന്റെ ജീവിതത്തിൽ ഞാൻ കഴിച്ചതിൽ വച്ച് ഏറ്റവും മികച്ച വടപാവ് ഇതാണ്!" യുവതി ആവേശത്തോടെ പറഞ്ഞു.
വീഡിയോ വൈറലായതോടെ രസകരമായ കമന്റുകളുമായി ട്രോളന്മാരും എത്തി. "പണക്കാരുടെ കഷ്ടപ്പാടുകൾ കാണാൻ ഒരു പ്രത്യേക രസമുണ്ട്!" എന്നായിരുന്നു ഒരാളുടെ കമന്റ. "15,000 രൂപ ചെലവാക്കി പോയ സ്ഥിതിക്ക് ഇനി രുചിയില്ലെങ്കിലും 'കൊള്ളാം' എന്നു പറഞ്ഞേ പറ്റൂ!" എന്ന് മറ്റൊരാൾ തമാശ രൂപേണ കുറിച്ചു. എന്തായാലും, ഭക്ഷണപ്രിയരായ ആളുകൾ ഒന്നടങ്കം പറയുന്നത് ഒന്നാണ് " നല്ല ഭക്ഷണം തേടിയുള്ള യാത്രയ്ക്ക് പണമോ ദൂരമോ ഒന്നും ഒരു വിഷയമേയല്ല'!
National
പൂന: ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഉറിയടിക്കിടെ സ്പീക്കറുകൾ താങ്ങിയിരുന്ന ഇരുന്പു കമാനം മറിഞ്ഞുവീണ് അതിനിടയിൽപ്പെട്ട് യുവതി മരിച്ചു.
ജന്മാഷ്ടമി ആഘോഷത്തിനിടെ മുംബൈയിൽ 32 ഗോവിന്ദകൾക്കും താനെയിൽ 10 പേർക്കും പരിക്കേറ്റു. പൂനയിലെ പിംപ്രി-ചിഞ്ച്വാഡ് മേഖലയിലെ ഓൾഡ് സാംഘ്വി സ്വദേശിനിയായ സൽമ സലാവുദ്ദീൻ പഠാൻ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ദഹി ഹണ്ഡി പരിപാടിക്കായി ഉച്ചഭാഷിണികളുടെ നിര താങ്ങിനിർത്താൻ സ്ഥാപിച്ച താത്കാലിക ഇരുമ്പുചട്ടക്കൂട് തകർന്നുവീണാണ് അപകടം. വിഘ്നഹർത്ത മണ്ഡൽ സംഘടിപ്പിച്ച പരിപാടി അവസാനിച്ചതിനു പിന്നാലെ ഇരുന്പുകൊണ്ടുള്ള ചട്ടക്കൂട് അഴിച്ചുമാറ്റുന്നതിനിടെ ഭാരമേറിയ ഭാഗം സൽമയുടെ ദേഹത്തു വീഴുകയായിരുന്നു. ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സൽമയുടെ മകൻ സംഘാടക മണ്ഡലിന്റെ ഭാരവാഹിയായിരുന്നു. സംഘാടകർക്കെതിരേ പരാതി നൽകാൻ കുടുംബം വിസമ്മതിക്കുകയും സ്വമേധയാ കേസെടുക്കരുതെന്നു പൊലിസിനോട് ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തിൽ അസ്വാഭാവിക മരണത്തിനാണ് പൊലിസ് കേസെടുത്തത്. ഇരുമ്പുകമാനം തകർന്നുവീണതിന്റെ കാരണങ്ങൾ പൊലിസ് അന്വേഷിച്ചുവരികയാണ്.
ഡിജെ പോലുള്ള ശബ്ദസംവിധാനങ്ങളുടെ ഉപയോഗത്തെച്ചൊല്ലി പൂനയിൽ ചൂടുപിടിച്ച ചർച്ചകൾ നടക്കുന്നതിനിടെയാണു യുവതിയുടെ മരണം.
മുംബൈയിൽ ഉറിയടി ആഘോഷത്തിന്റെ ഭാഗമായി ഉയർത്തിയ മനുഷ്യപിരമിഡ് തകർന്ന് 32 ഗോവിന്ദകൾക്ക് പരിക്കേറ്റതായി നഗരസഭാ അധികൃതർ അറിയിച്ചു.
വെണ്ണ നിറച്ച മൺകുടങ്ങൾ ഉയരത്തിൽ കെട്ടിത്തൂക്കി, ഗോവിന്ദകൾ പല തട്ടുകളുള്ള മനുഷ്യപിരമിഡ് തീർത്ത് അവ പൊട്ടിക്കുന്നതാണ് ദഹി ഹണ്ടിയുടെ (ഉറിയടി) പ്രധാന ഭാഗം. ശ്രീകൃഷ്ണന്റെ ജനനം ആഘോഷിക്കുന്ന ജന്മാഷ്ടമി ഉത്സവത്തിന്റെ ഭാഗമായാണ് ഇതു സംഘടിപ്പിച്ചുവരുന്ന്. വൻ സമ്മാനത്തുക, സിനിമാതാരങ്ങളുടെ സാന്നിധ്യം, വിനോദപരിപാടികൾ ഇതിന്റെ ഭാഗമായി ഉണ്ടാകും.
Movies
ചെന്നൈ വിട്ട് മുംബൈയിലേക്ക് സ്ഥിരമായി താമസം മാറിയെന്ന തരത്തിൽ പ്രചരിച്ച അഭ്യൂഹങ്ങൾക്ക് മറുപടിയുമായി നടൻ സൂര്യ.
താൻ ചെന്നൈയിൽ തന്നെയാണ് താമസിക്കുന്നതെന്നും മുംബൈയിലേക്ക് സ്ഥിരമായി മാറിയിട്ടില്ലെന്നും സൂര്യ വ്യക്തമാക്കി.
സഹോദരൻ കാർത്തിയുടെ പുതിയ ചിത്രമായ സർദാർ 2വിന്റെ ഓഡിയോ-ട്രെയിലർ ലോഞ്ചിനെത്തിയപ്പോഴാണ് താരം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
‘‘ഞാൻ ഇവിടെ ചെന്നൈയിൽ തന്നെയുണ്ട്. അങ്ങനെ പോകുന്ന ആളല്ല. ഒട്ടേറെ ആളുകൾക്ക് ഈ കാര്യത്തിൽ സംശയമുള്ളതായി അറിയാം. ‘നാൻ ഇങ്ക താൻ ഇറുക്കേ’. മുംബൈയിൽ വല്ലപ്പോഴും പോയി തിരിച്ചു വരാറാണ് പതിവ്,’’എന്ന് ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി സൂര്യ പറഞ്ഞു.
സിനിമയുടെ ഷൂട്ടിംഗിന്റെയും മറ്റും ഭാഗമായുള്ള യാത്രകളിലാണ് തന്നെ സ്ഥിരമായി എയർപോർട്ടിൽ കാണുന്നതെന്നും സൂര്യ കൂട്ടിച്ചേർത്തു.
എല്ലാ സൗകര്യങ്ങളും തനിക്കു മാത്രം കിട്ടിയാൽ പോരാ അത് ജ്യോതികയ്ക്കും കിട്ടണം. കുട്ടികൾക്ക് സ്കൂൾ സൗകര്യവും കൂടുതൽ അവസരങ്ങളും മുംബൈയിൽ ആണ് ഉളളത്. ഒരു മാസത്തിൽ ഇരുപത് ദിവസം ജോലി ചെയ്യുകയും ബാക്കി പത്തു ദിവസം ഫോൺ കോൾ പോലും എടുക്കാതെ മുംബൈയിൽ മക്കളോടൊപ്പം സമയം ചെലവഴിക്കുന്നതിൽ സന്തോഷം കണ്ടെത്തുകയാണെന്നും സൂര്യ പറയുകയുണ്ടായി.
ജ്യോതികയും മക്കളും മുംബൈയിലാണ് താമസിക്കുന്നത്. ജ്യോതികയുടെ മാതാപിതാക്കളും ഇവർക്കൊപ്പമാണ് താമസം. തനിക്കും കുടുംബത്തിനുമൊപ്പം സന്തോഷത്തോടെ ഇത്രയും വർഷം ജീവിച്ച ജ്യോതിക ഇനിയെങ്കിലും സ്വന്തം മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം മുംബൈയിലെ ജീവിത ശൈലിയിലേക്ക് മടങ്ങണം എന്ന തോന്നലാണ് മുംബൈയിലേക്ക് താമസം മാറ്റാൻ കാരണമെന്ന് സൂര്യ നേരത്തെ പറഞ്ഞിരുന്നു.
National
മുംബൈ : കടുത്ത അണുബാധയും നിർജ്ജലീകരണവും അനുഭവപ്പെട്ടതിനെ തുടർന്ന് അണ്ണാ ഹസാരെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ റാലെഗാവ് സിദ്ധിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഹസാരെയുടെ ആരോഗ്യനില മോശമായതോടെയാണ് മുംബൈയിലെത്തിച്ചത്.
ഡോ. ഗൗതം ഭൻസാലിയുടെ മേൽനോട്ടത്തിലാണ് നിലവിൽ ചികിത്സ. ഡോക്ടർമാരുടെ പ്രത്യേക സംഘം അണ്ണാ ഹസാരെയുടെ ആരോഗ്യനില വിശദമായി വിലയിരുത്തിവരികയാണ്. പരിശോധനകൾക്ക് ശേഷമായിരിക്കും തുടർചികിത്സ സംബന്ധിച്ച് തീരുമാനമെടുക്കുകയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
National
മുംബൈ: ഗണേശോത്സവത്തിന് മുന്നോടിയായി മുംബൈയിൽ നടന്ന ഘോഷയാത്രയ്ക്കിടെ ഗണപതി വിഗ്രഹം മറിഞ്ഞുവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം. 22 അടിയിലേറെ ഉയരമുള്ള കൂറ്റൻ ഗണപതി വിഗ്രഹം ജനക്കൂട്ടത്തിന് മുകളിലേക്ക് മറിഞ്ഞുവീണുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു.
ശനിയാഴ്ച രാത്രി പത്തിനുണ്ടായ സംഭവത്തിൽ സങ്കേത് നെവ്ഷെ (33), ബ്രിജേഷ് ഹേമന്ത് ജോഷി (30) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വിഗ്രഹം ലാൽബാഗിൽ നിന്ന് ഭുലേശ്വറിലെ താൽക്കാലിക പന്തലിലേക്ക് ട്രോളിയിൽ കൊണ്ടുവരുന്നതിനിടെയാണ് അപകടം.
വിഗ്രഹം ഉറപ്പിച്ചിരുന്ന ഇരുമ്പ് ഫ്രെയിമിന്റെ വെൽഡിംഗ് ശരിയായി ചെയ്തിരുന്നില്ലെന്നും ഇതാണ് അപകടത്തിന് കാരണമെന്നുമാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ ഡിബി മാർഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Movies
ബോളിവുഡ് താരം ഷാരുഖ് ഖാന്റെ വീട്ടിൽ പാമ്പ്. മുംബൈ ബാന്ദ്രയിലെ മന്നത്തിലെ പൂന്തോട്ടത്തിലാണ് വലിയ രണ്ടു പാമ്പുകളെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
പാമ്പു പിടിത്ത വിദഗ്ധനായ വിക്കി ഡ്യൂബെയെ ജീവനക്കാർ വിളിച്ചു വരുത്തിയെങ്കിലും ഒരു പാമ്പിനെ മാത്രമാണ് പിടികൂടാനായത്.
വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തിരച്ചിലിൽ നടത്തിയെങ്കിലും രണ്ടാമത്തെ പാമ്പിനെ കണ്ടെത്താൻ സാധിച്ചില്ല.
കോണിപ്പടിയുടെ അടിയിൽ ഒളിച്ചിരിക്കുന്ന നിലയിലാണ് ഒരു പാമ്പിനെ കണ്ടെത്തിയത്. പിടികൂടിയ പാമ്പിന് എട്ടടിയോളം നീളമുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. പാമ്പുകളെ ആദ്യം കണ്ടത് വീടിന്റെ പുൽത്തകിടിയിലായിരുന്നു. കെട്ടിപ്പിണഞ്ഞ നിലയിലായിരുന്നു പാമ്പുകളെന്നു വീട്ടുകാർ പറഞ്ഞു.
എട്ടടിയോളം നീളമുള്ള ചേര പാമ്പുകളാണ് ഇവയെന്ന് വിദഗ്ധർ സ്ഥിരീകരിച്ചു. പിടികൂടാനാകാത്ത പാമ്പും വിഷമുള്ളതല്ലെന്നും ആശങ്കപ്പെടാനില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പിടികൂടിയ പാമ്പിനെ പിന്നീട് സ്വാഭാവിക ആവാസവ്യസ്ഥയിൽ തുറന്നുവിട്ടതായും വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
അതേസമയം, മന്നത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഷാറുഖ് ഖാനും കുടുംബവും പാലി ഹിൽ ഏരിയയിലെ ആഡംബര അപാർട്ട്മെന്റിലാണ് താമസം. 2025 മെയ് മാസത്തിലാണ് ഇവിടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
National
മുംബൈ: ട്രെയിനിൽ സീറ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് റെയിൽവേ ഉദ്യോഗസ്ഥയെയും ടിക്കറ്റ് ചെക്കറെയും ബ്ലേഡുകൊണ്ട് ആക്രമിച്ച യുവതിക്കെതിരെ കേസെടുത്തു. താനെ സ്വദേശിനിയായ മോഡൽ സോഹം ബാനർജി (31) ആണ് അതിക്രമം നടത്തിയത്.
ഓഗസ്റ്റ് 12ന് ബാന്ദ്രഗംഗാനഗർ അരാവലി എക്സ്പ്രസിലാണ് സംഭവം. എസി കോച്ചിൽ ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് യുവതി അസ്വസ്ഥയായിരുന്നുവെന്നാണ് സഹയാത്രികരുടെ മൊഴി. യുവതിയോട് റിസർവ് ചെയ്ത സീറ്റിൽനിന്ന് മാറാൻ സഹയാത്രികൻ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല.
തുടർന്ന് യാത്രക്കാരൻ ആർപിഎഫിനെയും ടിക്കറ്റ് ചെക്കറെയും വിവരമറിയിച്ചു. ഇവർ സ്ഥലത്തെത്തി ഇടപെട്ടതോടെ തർക്കം രൂക്ഷമായി. ഇതോടെ യുവതി വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും റേസർ ബ്ലേഡുകൊണ്ട് ആർപിഎഫ് ഉദ്യോഗസ്ഥയെയും ടിക്കറ്റ് ചെക്കറെയും ആക്രമിക്കുകയായിരുന്നു.
ഇതോടൊപ്പം യുവതി സ്വയം പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് പരാതി. ട്രെയിൻ അടുത്ത സ്റ്റേഷനിലെത്തിയപ്പോൾ യുവതിയെ റെയിൽവെ പോലീസിന് കൈമാറി. ഓഗസ്റ്റ് 13ന് ബൊറിവലി റെയിൽവെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
National
മുംബൈ: മുംബൈയിലെ വിലേ പാർലെ മേഖലയിൽ 12 നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ടരവയസുള്ള കുട്ടിയും യുവതിയും മരിച്ചു.
ഫയർമാൻ ഉൾപ്പെടെ ആറു പേർക്കു പരിക്കേറ്റു. ഇന്നലെ രാവിലെ പത്തോടെ ശാന്ത ഭവൻ കെട്ടിടത്തിന്റെ പതിനൊന്നാം നിലയിലെ രണ്ടു ഫ്ലാറ്റുകളിലാണു തീപിടിത്തമുണ്ടായത്.
രണ്ടര വയസുള്ള അബീർ, അങ്കിത (23) എന്നിവരാണു മരിച്ചത്. ഉച്ചയ്ക്ക് ഒന്നോടെയാണ് തീ കെടുത്തിയത്.
National
മുംബൈ: മുംബൈയിലെ ഘാട്കോപ്പർ മേഖലയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ആറു പേർ മരിച്ചു. നാലു പേർക്കു പരിക്കേറ്റു.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കുന്നിൻപ്രദേശത്തുനിന്ന് മണ്ണിടിഞ്ഞ് വീടുകൾക്കു മേൽ പതിക്കുകയായിരുന്നു.
National
മുംബൈ: യുവനടിക്കെതിരായ ലൈംഗികാതിക്രമ കേസിൽ സംവിധായകൻ അറസ്റ്റിൽ. സംവിധായകൻ ഷക്കീൽ നൂറാനി(73) ആണ് കേസിൽ പിടിയിലായത്. യുവനടി നൽകിയ പരാതിയിലാണ് നടപടി. സിനിമ ചർച്ചയ്ക്കെന്ന പേരിൽ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി.
മൽവാനിയിലുള്ള വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നും മയക്കുമരുന്ന് നൽകി മയക്കിയ ശേഷം ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി ആഗസ്റ്റ് 12 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
National
മുംബൈ: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് നടത്തിയ സമരം വിജയം കണ്ടതിന് പിന്നാലെ തുടർ സമര പരിപാടികൾ ആലോചിക്കാനൊരുങ്ങി കോക്രോച്ച് ജനത പാർട്ടി. ഇതിനായി സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെയുടെ വസതിയിൽ പ്രധാന നേതാക്കൾ യോഗം ചേരും.
ഓഗസ്റ്റ് അഞ്ചിന് മുംബൈയിലെ ഛത്രപതി സംബാജി നഗറിലുള്ള ദീപ്കെയുടെ വസതിയിലാണ് യോഗം. സമരക്കാർക്കെതിരായ നിയമനടപടികൾ, തുടർ സമരപരിപാടികൾ, സംഘടന ശക്തിപ്പെടുത്തൽ മുതലായവ ചർച്ചയാകും.
യോഗത്തിന് മുന്നോടിയായി വളണ്ടിയർമാരിൽ നിന്നും വിദ്യാർഥികളിൽ നിന്നും അഭിപ്രായങ്ങൾ ആരായാൻ പ്രധാന നേതാക്കൾക്ക് നിർദേശം ലഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന യോഗത്തിന് ശേഷം നേതാക്കൾ വാർത്താസമ്മേളനം വിളിച്ചു തുടർ സമര പരിപാടികൾ പ്രഖ്യാപിക്കും.
National
രാജ്കോട്ട്: മുംബൈയിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം രാജ്കോട്ടിൽ അടിയന്തരമായി ഇറക്കി. കാർഗോ ഹോൾഡിൽ പുക കണ്ടെത്തിയതിനെ തുടർന്ന് വിമാനം അടിയന്തരമായി താഴെയിറക്കുകയായിരുന്നു. 6E 1452 നമ്പർ വിമാനത്തിലാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്.
വിമാനത്തിലുണ്ടായിരുന്ന 194 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ലാൻഡിംഗിനുശേഷം എല്ലാവരെയും സുരക്ഷിതമായി പുറത്തിറക്കി. യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനുള്ള ബദൽ സംവിധാനങ്ങൾ ഒരുക്കുമെന്ന് അധികൃതർ പറഞ്ഞു.
National
മുംബൈ: മഹാരാഷ്ട്രയിൽ വിദ്യാർഥിപ്രക്ഷോഭകരെ മയക്കുമരുന്നു കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയ പോലീസുകാരനു സസ്പെൻഷൻ. സംഭവത്തിൽ മുംബൈ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു. പോലീസ് ഡ്രൈവർ വിദ്യാർഥികളെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പ്രചരിച്ചതോടെയാണു നടപടി.
പോലീസുകാരന്റെ ഭാഗത്തുനിന്നുണ്ടായത് തീർത്തും തെറ്റായ നടപടിയാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. പോലീസുകാരനെതിരേ ഉടനടി നടപടിയുണ്ടായ തായും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ഫഡ്നാവിസ് കൂട്ടിച്ചേർത്തു.
വിവാദമായ 25 സെക്കൻഡ് വീഡിയോയിൽ പോലീസുകാരൻ പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികളെ ഭീഷണിപ്പെടുത്തുന്നതു കാണാം. "നിങ്ങളെ വീണ്ടും ഇവിടെക്കാണാൻ ഇടയായാൽ 50 ഗ്രാം പൗഡർ നിങ്ങളുടെ പോക്കറ്റിൽ തിരുകും. നിങ്ങൾക്ക് ജാമ്യംപോലും കിട്ടില്ല. ജീവിതം ഇല്ലാതാകും. നിങ്ങൾ മൂലം നിരവധി ബുദ്ധിമുട്ടുകളാണ് ഞങ്ങൾ അനുഭവിക്കുന്നത്''- വീഡിയോയിൽ പോലീസുകാരൻ പറയുന്നു.
ജനാധിപത്യപരമായ എതിർപ്പുകളെ ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ "കാക്കി ഗുണ്ടായിസം’നടത്തുകയാണെന്നു കോൺഗ്രസ് ആരോപിച്ചു. വീഡിയോ ദൃശ്യങ്ങൾ ശരിയാണെങ്കിൽ, ഇത് വിദ്യാർഥികളെ ഭീഷണിപ്പെടുത്താനുള്ള ശ്രമം മാത്രമല്ല, ജനാധിപത്യ അവകാശങ്ങൾക്കു നേരേയുള്ള നേരിട്ടുള്ള ആക്രമണമാണ്.
വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് ഭീഷണികളിലൂടെയല്ല, ഉത്തരവാദിത്വത്തോടെയാണു മറുപടി നൽകേണ്ടതെന്നും ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കോൺഗ്രസ് പ്രതികരിച്ചു.
ജനാധിപത്യത്തിലെ കറുത്ത പാടാണിതെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ ഹർഷവർധൻ സപ്കൽ പറഞ്ഞു. വിദ്യാർഥികൾക്കെതിരായ കള്ളക്കേസുകൾ പിൻവലിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപിക്കും മുംബൈ പോലീസ് കമ്മീഷണർക്കും കോൺഗ്രസ് നിവേദനം നൽകി.
കോക്രോച്ച് ജനതാ പാർട്ടിയുടെ വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ച് മുംബൈയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികളെയാണു പോലീസ് ഭീഷണിപ്പെടുത്തിയത്.
National
മുംബൈ: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് മുതൽ ഓഗസ്റ്റ് ആറുവരെ 15 ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഡൽഹി ജന്തർ മന്തറിലും പാർലമെന്റിന് പുറത്തും നടക്കുന്ന പ്രതിഷേധങ്ങൾ മുംബൈയിലേക്കും വ്യാപിച്ച പശ്ചാത്തലത്തിലാണ് ഈ നടപടി.
അതേസമയം പാർലമെന്റ് മാർച്ചിനിടെ പ്രതിഷേധക്കാരായ വിദ്യാർഥികൾക്ക് നേരെ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് വഞ്ചിത് ബഹുജൻ അഘാഡി പ്രഖ്യാപിച്ച ഹർത്താൽ മഹാരാഷ്ട്രയിൽ ആരംഭിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജിയാവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം വലിയ രീതിയിലുള്ള പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിച്ചത്.
അതേസമയം പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്യുന്ന സംഘടനകളുടെ പ്രക്ഷോഭം ഡൽഹിയിൽ കൂടുതൽ കരുത്താർജിക്കുകയാണ്. ജന്തർ മന്തറിൽ സമരം തുടരുന്ന പ്രക്ഷോഭകരുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ശക്തമായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സമരവേദിക്ക് ചുറ്റും കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരേ ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്പോൾ, സമരക്കാർക്ക് പിന്തുണയുമായി അകലെയിരുന്നും സാധാരണക്കാരുടെ കരുതലുകൾ എത്തുന്നു.
കനത്ത മഴ വകവയ്ക്കാതെ തിങ്കളാഴ്ച സമരക്കാർക്ക് ഭക്ഷണം എത്തിച്ചുനൽകിയ സൊമാറ്റോ ഡെലിവറി ഏജന്റിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു.
മുംബൈയിൽ താമസിക്കുന്ന അനുജ് റാവത്ത് എന്നയാൾ ഓൺലൈൻ വഴി ഓർഡർ ചെയ്ത ഭക്ഷണമാണ് ഡെലിവറി ബോയ് ജന്തർ മന്തറിലെത്തിച്ചത്. മുംബൈയിലുള്ള അനുജ് ഭയ്യയാണ് ഈ ഭക്ഷണം ഓർഡർ ചെയ്തതെന്നും ജന്തർ മന്തറിൽ വിശന്നിരിക്കുന്നവർക്ക് ഇതു നൽകാൻ ആവശ്യപ്പെട്ടെന്നും പണം ഓൺലൈനായി അടച്ചിട്ടുണ്ടെന്നും മഴക്കോട്ടും ഹെൽമറ്റും ധരിച്ചെത്തിയ ഡെലിവറി ഏജന്റ് പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.
ഭക്ഷണം ഏറ്റുവാങ്ങിയ സന്നദ്ധപ്രവർത്തകർ അനുജിനും, കനത്ത മഴയത്തും ഓർഡർ എത്തിച്ചുനൽകിയ ഡെലിവറി ഏജന്റിനും കൈയടികളോടെ നന്ദി രേഖപ്പെടുത്തി.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആളുകൾ ഓൺലൈൻ ആപ്പുകൾ വഴി സമരക്കാർക്കായി ഭക്ഷണവും ചായയും ലഘുഭക്ഷണങ്ങളും തുടർച്ചയായി എത്തിച്ചു നൽകുന്നുണ്ട്.
നേരിൽ വരാൻ സാധിച്ചില്ലെങ്കിലും നീതിക്കായുള്ള പോരാട്ടത്തിൽ സമരക്കാർക്കൊപ്പം തങ്ങളുമുണ്ടെന്ന് തെളിയിക്കുകയാണ് ഓൺലൈൻ വഴി ഭക്ഷണമെത്തിക്കുന്ന ഈ സാധാരണക്കാരായ മനുഷ്യർ.
Kerala
കൊച്ചി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ സീറോമലബാർ സമുദായ ദേശീയ സമ്മേളനം മുംബൈയിൽ ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളിൽ നടക്കും.
‘സമുദായ ശക്തീകരണം രാഷ്ട്രപുരോഗതിക്ക്’ എന്ന മുദ്രാവാക്യവുമായി ഇന്ത്യയിലെ എല്ലാ സീറോമലബാർ രൂപതകളിലുംനിന്നുള്ള സഭാ - സമുദായ നേതാക്കളെയും പ്രതിനിധികളെയും ഒന്നിപ്പിച്ചുകൊണ്ടാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
രാജ്യത്ത് ക്രൈസ്തവസമൂഹം നേരിടുന്ന വിവിധ വെല്ലുവിളികൾ, പരിഹാരങ്ങൾ എന്നിവ വിലയിരുത്തി നയരൂപീകരണം, ന്യൂനപക്ഷ അവകാശസംരക്ഷണം, രാജ്യത്തിന്റെ വളർച്ചയ്ക്കു ക്രൈസ്തവസമൂഹം നൽകുന്ന സംഭാവനകൾ എന്നിവ മുഖ്യ ചർച്ചാവിഷയമാകുന്ന കോൺഫറൻസിൽ പ്രമുഖ സഭാ, സമുദായ, സാമൂഹ്യ നേതാക്കൾ പ്രതിനിധികളുമായി സംവദിക്കും.
കല്യാൺ അതിരൂപതയുടെ ആതിഥേയത്വത്തിലുള്ള സമ്മേളനത്തിന്റെ ആദ്യദിനത്തിൽ ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ പതാക ഉയർത്തും. സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും.
കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, ആർച്ച്ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ബിഷപ്പുമാരായ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, മാർ തോമസ് ഇലവനാൽ, മാർ ജോസഫ് അരുമച്ചാടത്ത്, മാർ ജെയിംസ് പട്ടേരിൽ, മാർ തോമസ് പാടിയത്ത്, സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക നേതാക്കൾ എന്നിവർ പങ്കെടുക്കും.
പ്ലീനറി സെഷനുകൾ, ഓപ്പൺ ഫോറം, വിഷയാധിഷ്ഠിത ചർച്ചകൾ, സംവാദങ്ങൾ, പാനൽ ചർച്ചകൾ എന്നിവയുണ്ടാകും.
Movies
വെള്ളിത്തിരയിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ഹോളിവുഡിന്റെ ആക്ഷൻ വിസ്മയം, സിനിമാപ്രേമികളുടെ പ്രിയപ്പെട്ട സൂപ്പർഹീറോ സ്പൈഡർമാൻ വീണ്ടുമെത്തുന്നു! സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ റിലീസിനൊരുങ്ങുവെ, ഇന്ത്യയിലെ അഡ്വാൻസ് ബുക്കിംഗ് നിരക്കുകളാണ് ഇപ്പോൾ വാർത്തയായത്. ചൂടപ്പം പോലെ വിറ്റഴിയുന്ന ടിക്കറ്റുകളുടെ ചാർജ് കേട്ടാൽ ആരും തലയിൽ കൈവച്ചുപോകും!
സിനിമയുടെ ആവേശം ഒരുവശത്ത് കൊടുങ്കാറ്റാകുമ്പോൾ, മറുപുറത്ത് സിനിമാപ്രേമികളെ ഞെട്ടിക്കുന്നത് ടിക്കറ്റ് നിരക്കുകളാണ്. ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ അമ്പരപ്പിക്കുന്ന തുകയാണ് പ്രീമിയം ഷോകൾക്കായി ഈടാക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ ചില ആഡംബര തിയറ്ററുകളിൽ (ലക്ഷ്വറി ഐമാക്സ്, ഡയറക്ടേഴ്സ് കട്ട്) ഒരു ടിക്കറ്റിന്റെ വില 2,690 രൂപ വരെയാണ്! ടാക്സും മറ്റ് ചാർജുകളും ചേരുമ്പോൾ പിന്നെയും കൂടും. ഡൽഹി, ബംഗളൂരു നഗരങ്ങളിലും സമാനമായ തരംഗമാണ് ദൃശ്യമാകുന്നത്.
ഇന്ത്യയിൽ റിലീസിനൊരുങ്ങുന്ന ഹോളിവുഡ് ചിത്രങ്ങളിൽ ഏറ്റവും വലിയ വരവേൽപ്പാണു സ്പൈഡർമാനു ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ ബോക്സ് ഓഫീസിൽ ചരിത്ര വിജയം നേടാൻ ചിത്രത്തിനു സാധിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. സാധാരണ സ്ക്രീനുകളേക്കാൾ IMAX 3D, 4DX ഫോർമാറ്റുകളിലുള്ള ടിക്കറ്റുകൾക്കാണ് ആവശ്യക്കാർ ഏറെയും. ഇംഗ്ലീഷിനു പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലും വൻ റിലീസിനാണ് ചിത്രം ഒരുങ്ങുന്നത്.
National
മുംബൈ: മുംബൈയിലെ പ്രശസ്തമായ 'ഒളിമ്പിയ കോഫി ഹൗസിൽ' ഹോളിവുഡ് താരനിരയുടെ അപ്രതീക്ഷിത സന്ദർശനം. പ്രശസ്ത സംവിധായകൻ ക്രിസ്റ്റഫർ നോളനും താരങ്ങളായ ടോം ഹോളണ്ടും മാറ്റ് ഡാമണും മുംബൈയിലെത്തിയപ്പോൾ തെരഞ്ഞെടുത്തത് 108 വർഷം പഴക്കമുള്ള ഈ കഫേയിലെ ചായയും ബൺ മസ്കയും.
പുതിയ ചിത്രമായ ഒഡിസ്സിയുടെ ഭാഗമായി ഇന്ത്യയിലെത്തിയതായിരുന്നു ഇവർ. കഫേയിൽ വളരെ സാധാരണക്കാരെപ്പോലെ വന്നിരുന്ന ഇവരെ ആദ്യം ജീവനക്കാർക്ക് തിരിച്ചറിയാനായില്ല. പിന്നീട് ഇന്റർനെറ്റിൽ തിരഞ്ഞപ്പോഴാണ് വന്നത് ഹോളിവുഡിലെ വമ്പൻ താരങ്ങളാണെന്ന് കഫേ മാനേജർ ഇനായത്ത് മരേദിയ തിരിച്ചറിഞ്ഞത്.
കഫേയ്ക്ക് പുറത്ത് ആരാധകർ തടിച്ചുകൂടിയതോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പിന്നീട് താരങ്ങൾ മടങ്ങിയത്. ലളിതമായ ഈ ഇന്ത്യൻ വിഭവങ്ങൾ ആസ്വദിക്കുന്ന ഹോളിവുഡ് താരങ്ങളുടെ ചിത്രങ്ങൾ ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു.
Kerala
തിരുവനന്തപുരം: വിയറ്റ്നാമിൽ ബോട്ട് അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് മുംബൈയിലെത്തിക്കും. കൊട്ടാരക്കര സ്വദേശികളായ എ.സി. തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരുടെ മൃതദേഹങ്ങൾ ഇന്നു രാത്രി പത്തോടെ മുബൈ വിമാനത്താവളത്തിലെത്തിക്കും.
മുംബൈയിൽനിന്നു തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്കു മൃതദേഹങ്ങൾ കൊണ്ടുവരും. അവിടെനിന്നു മൃതദേഹങ്ങൾ കൊട്ടാരക്കരയിലെ വസതിയിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നോർക്ക ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
National
മുംബൈ: മുംബൈയിലെ താജ് ഹോട്ടലിൽ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശത്തെ തുടർന്ന് നഗരത്തിൽ സുരക്ഷാ മുന്നറിയിപ്പ്. അധോലോക നായകൻ ദാവൂദ് ഇബ്രാഹിം താജ് ഹോട്ടലിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഞായറാഴ്ച പുലർച്ചെ 12:13-ഓടെ നവി മുംബൈ പോലീസ് കൺട്രോൾ റൂമിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.
വിവരമറിഞ്ഞ ഉടൻ തന്നെ കൊളാബ പോലീസ്, ക്രൈം ബ്രാഞ്ച്, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് എന്നിവർ ഹോട്ടലിലെത്തി വിശദമായ പരിശോധന നടത്തി. ഹോട്ടൽ ലോബി, നീന്തൽക്കുളം, പാർക്കിംഗ് ഏരിയ, ബാൻക്വെറ്റ് ഹാളുകൾ എന്നിവിടങ്ങളിലടക്കം നടത്തിയ മണിക്കൂറുകൾ നീണ്ട പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. തുടർന്ന് ഇത് വ്യാജ സന്ദേശമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
നവി മുംബൈയിലെ തുർഭേ ഭാഗത്തുനിന്നാണ് ഫോൺ കോൾ വന്നതെന്ന് സാങ്കേതിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. കോളർക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു. ഡൽഹിയിലെ ചെങ്കോട്ട തകർക്കുമെന്നാരോപിച്ച് കഴിഞ്ഞ ദിവസം വന്ന സന്ദേശവും വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. മുംബൈ പോലീസ് കൺട്രോൾ റൂമിലേക്കാണ് അന്നും ഭീഷണി സന്ദേശം എത്തിയത്.
National
മുംബൈ: മഹാരാഷ്ട്ര തലസ്ഥാനമായ മുംബൈയിൽ 17 വയസുകാരിയെ കാമുകൻ കഴുത്തറുത്ത് കൊന്നു. മൃതദേഹം സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിന് സമീപം തള്ളി. സംഭവത്തിന് പിന്നാലെ 21 കാരനായ സൂരജ് വാഗ്മാരെയെ പോലീസ് അറസ്റ്റ് ചെയ്തു.
കാമുകിക്ക് മറ്റൊരാളുമായുള്ള സൗഹൃദത്തിന്റെ പേരിൽ തർക്കമുണ്ടായിരുന്നു. കൂടാതെ വിവാഹം കഴിക്കുന്നതിനെ ചൊല്ലിയും ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. പിന്നാലെയാണ് കൊലപാതകം. തർക്കത്തെ തുടർന്ന് പ്രതി കത്തി ഉപയോഗിച്ച് പെൺകുട്ടിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
വനമേഖലയിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ഫോറൻസിക് ടീമും ക്രൈം ബ്രാഞ്ചും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ കോൾ ഡീറ്റെയിൽസ്, ടവർ ലൊക്കേഷൻ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സൂരജ് വാഗ്മാരെ പിടിയിലായത്. സംഭവത്തിൽ സമത നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Movies
ടോം ഹോളണ്ടും ക്രിസ്റ്റഫര് നോളനും മുംബൈയില്. റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ ‘ദ് ഒഡീസി’യുടെ പ്രമോഷനായാണ് ഹോളിവുഡിലെ പ്രശ്സ്തരായ ഇരുവരും ഇന്ത്യയിലെത്തിയത്.
ഇത് ആദ്യമായാണ് ക്രിസ്റ്റഫർ നോളൻ ഇന്ത്യ സന്ദർശിക്കുന്നത്. ‘ദ് ഒഡീസി’ ജൂലൈ 16നാണ് ഇന്ത്യയിൽ റിലീസിനെത്തുക. ജൂലൈ 17നാണ് ചിത്രം മറ്റുരാജ്യങ്ങളിൽ റിലീസ് ചെയ്യുക. ജൂലൈ 10, 11 തിയതികളിൽ ഇവർ മുംബൈയിൽ തുടരും. മുംബൈ പിവിആറിൽ ആണ് ചിത്രത്തിന്റെ ഗാൻഡ് പ്രീമിയർ നടക്കുന്നത്.
ഇതിൽ പങ്കെടുക്കാനായി ക്രിസ്റ്റഫർ നോളനൊപ്പം ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ ടോം ഹോളണ്ട്, മാറ്റ് ഡാമൺ, നോളന്റെ പങ്കാളിയും നിർമാതാവുമായി എമ്മ തോമസുമുണ്ട്. പ്രീമിയർ സ്ക്രീനിംഗിനു പിന്നാലെ നോളനും സംഘവും മാധ്യമങ്ങളോട് സംവദിക്കുകയും ചെയ്യും.
ഓസ്കർ ചിത്രം ഓപ്പൺഹൈമറിന് ശേഷം നോളൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ് ഒഡീസി’. പൂർണമായും ഐമാക്സ് ഫിലിം കാമറകളിൽ ചിത്രീകരിച്ച ആദ്യത്തെ വാണിജ്യ ചിത്രമാണിത്.
National
മുംബൈ: കനത്ത മഴയിൽ മുംബൈ-പൂന റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ. കർജത്തിന്നും ലോണാവലയ്ക്കും ഇടയിലുള്ള ഘട്ട് മേഖലയിലാണ് തിങ്കളാഴ്ച പുലർച്ചെ മൂന്നിന് മണ്ണിടിഞ്ഞ് വീണത്.
സെൻട്രൽ റെയിൽവേയുടെ മുംബൈ ഡിവിഷനിലെ താക്കൂർവാടിക്കും മങ്കി ഹില്ലിനും ഇടയിലാണ് റെയിൽവേ ട്രാക്കുകളിലേക്ക് മണ്ണും പാറക്കല്ലുകളും ഇടിഞ്ഞുവീണത്. ഇതോടെ മുംബൈ-പൂന റൂട്ടിലെ ട്രെയിൻ ഗതാഗതം പൂർണമായും തടസപ്പെട്ടു. അപകടത്തെത്തുടർന്ന് ഈ റൂട്ടിലോടുന്ന നിരവധി ട്രെയിനുകൾ റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്തു.
ഖണ്ഡാലക്കും മങ്കി ഹില്ലിനും ഇടയിൽ ഉരുൾപൊട്ടലുണ്ടായതായി അധികൃതർ അറിയിച്ചു. ഇതേതുടർന്ന് മുംബൈയിലേക്കുള്ള അപ് ലൈൻ, പൂനയിലേക്കുള്ള ഡൗൺ ലൈൻ, മിഡിൽ ലൈൻ എന്നിങ്ങനെ മൂന്ന് പാതകളിലെയും ഗതാഗതം തടസപ്പെട്ടു.
National
മുംബൈ: മുംബൈയിൽ ശക്തമായ മഴയിൽ കെട്ടിടം തകർന്നുവീണ് അഞ്ച് കുട്ടികളടക്കം ആറ് പേർ മരിച്ചു. മാൻഖുർദ് പ്രദേശത്ത് ആണ് സംഭവം. മാൻഖുർദിലെ ജനതാ നഗറിലുള്ള മൂന്ന് നില വാടക കെട്ടിടമാണ് കനത്ത മഴയെ തുടർന്ന് തകർന്നുവീണത്.
ഞായറാഴ്ച രാത്രി 8.30ഓടെ ആയിരുന്നു സംഭവം. കനത്ത മഴയിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീഴുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഒരാൾ നിലവിൽ ചികിത്സയിലാണ്. കൂടുതൽ പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് നിഗമനം.
ഇതേതുടർന്ന് അഗ്നിശമനസേനയും പോലീസും പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. മുംബൈയിൽ പലയിടങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വിമാന സർവീസുകളും റോഡ് ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്.
National
മുംബൈ: ഫോണിൽ സംസാരിച്ച് നടക്കുന്നതിനിടെ മാൻഹോളിലേക്ക് വീണ 55കാരന് ദാരുണാന്ത്യം. മുംബൈയിലെ ഖൈറാനി റോഡിൽ ആണ് അപകടമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെ ആയിരുന്നു സംഭവം. അസ്ലം ഇസാഫ് ഷെയ്ഖ് ആണ് മരിച്ചത്.
അറ്റകുറ്റപ്പണികളെ തുടർന്ന് മാൻഹോളിന്റെ മൂടി തുറന്ന നിലയിലായിരുന്നു. ഈ സമയം ഇതുവഴി നടന്നുപോയ അസ്ലം ഇസാഫ് അബദ്ധത്തിൽ മാൻഹോളിലേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ തൊഴിലാളികൾ ഏണിവച്ച് മാൻഹോളിലേക്ക് ഇറങ്ങിയെങ്കിലും അസ്ലമിനെ കണ്ടെത്താനായില്ല.
പിന്നാലെ മുംബൈ ഫയർ ബ്രിഗേഡും പോലീസും രണ്ട് മണിക്കൂറോളം സംയുക്തമായി നടത്തിയ തെരച്ചിലിലാണ് അസ്ലമിനെ കണ്ടെത്തിയത്. ഉടൻതന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
National
മുംബൈ: മുംബൈയിലും സമീപപ്രദേശങ്ങളിലും അതിശക്തമായ മഴ തുടരുകയാണ്. നഗരത്തിലെ നിരവധി പ്രദേശങ്ങളിൽ 200 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. കനത്ത മഴയെ തുടർന്ന് നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളിലായി പെയ്യുന്ന കനത്ത മഴ നഗരജീവിതത്തെ സാരമായി ബാധിച്ചു. ആഴ്ചകളായി തുടരുന്ന കനത്ത ചൂടിൽ മഴ ആശ്വാസമാകേണ്ടിയിരുന്നുവെങ്കിലും വെള്ളക്കെട്ടിന്റെയും ഗതാഗതാക്കുരുക്കിന്റെ പ്രതിസന്ധിയിലാണ്.
കനത്ത മഴയെ തുടർന്ന് നഗരത്തിലെ പല റോഡുകളിലും വ്യാപകമായ വെള്ളക്കെട്ട് രൂപപ്പെട്ടു. യാത്രക്കാർക്ക് ഗതാഗതം ദുഷ്കരമായതോടെ നിരവധി വാഹനങ്ങൾ വെള്ളത്തിൽ ഭാഗികമായി മുങ്ങി.
താനെ, പൽഘർ, റായ്ഗാഡ് എന്നിവിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.
National
മുംബൈ: മുംബൈ ചെമ്പൂരിൽ കൂറ്റൻ മരം സ്കൂൾ ബസിന് മുകളിലേക്ക് മറിഞ്ഞുവീണ് 11 വയസുകാരൻ മരിച്ചു. നാല് കുട്ടികൾക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. ചെമ്പൂരിലെ റോഡ് നമ്പർ 11-ൽ വെച്ച് 'യൂണിവേഴ്സൽ സ്കൂളിന്റെ' ബസിന് മുകളിലേക്കാണ് മരം വീണത്. അപകടസമയത്ത് ബസിൽ 13 കുട്ടികളുണ്ടായിരുന്നു. ബസ് കണ്ടക്ടറും നാട്ടുകാരും സമയബന്ധിതമായി ഇടപെട്ട് കുട്ടികളെ വേഗത്തിൽ പുറത്തെത്തിച്ചതിനാലാണ് വൻ ദുരന്തം ഒഴിവായത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിഹാൻ ശ്രീവാസ്തവ് എന്ന വിദ്യാർത്ഥിയാണ് ആശുപത്രിയിൽ മരണമടഞ്ഞത്. പരിക്കേറ്റ മറ്റ് നാല് കുട്ടികളെ ഉടൻ തന്നെ സമീപത്തെ സെൻ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നും നില തൃപ്തികരമാണെന്നും ആശുപത്രി ഡയറക്ടർ ഡോ. റോയ് പതങ്കർ അറിയിച്ചു.
അപകടവിവരമറിഞ്ഞ് മുംബൈ മേയർ റിതു താവ്ഡെ ആശുപത്രിയിലെത്തി കുട്ടികളുടെ കുടുംബാംഗങ്ങളെ കണ്ടു. പ്രദേശത്തെ അപകടാവസ്ഥയിലുള്ള മരങ്ങൾ വെട്ടിമാറ്റണമെന്നോ കൊമ്പുകൾ കോതണമെന്നോ ആവശ്യപ്പെട്ട് നാട്ടുകാർ ഇതിനകം പലതവണ ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷന് പരാതി നൽകിയിരുന്നു. എന്നാൽ അധികൃതർ ഇത് അവഗണിച്ചതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു.
മരങ്ങൾ വെട്ടിമാറ്റിയിരുന്നു എന്നാണ് ബിഎംസി അവകാശപ്പെടുന്നതെങ്കിലും, നാട്ടുകാരുടെ പരാതികൾ ഉദ്യോഗസ്ഥർ അവഗണിച്ചതായി കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മേയർ ഉറപ്പുനൽകി. നഗരത്തിലെ പഴയ മരങ്ങളെക്കുറിച്ച് അടിയന്തരമായി ഓഡിറ്റ് നടത്താൻ ആവശ്യപ്പെടുമെന്നും അവർ കൂട്ടിച്ചേർത്തു.
National
മുംബൈ: സിനിമാ ലോകത്തെ ഞെട്ടിച്ച് മുംബൈയിൽ വൻ പെൺവാണിഭ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. മറാഠി സിനിമകളിൽ പ്രധാനവേഷം ചെയ്യുന്ന നടിയും ബംഗാളി, ഹിന്ദി സിനിമകളിൽ അഭിനയിക്കുന്ന മറ്റൊരു നടിയുമാണ് അറസ്റ്റിലായത്. ഒരു മേക്കപ്പ്മാന്റെ നേതൃത്വത്തിലാണ് ഈ റാക്കറ്റ് പ്രവർത്തിച്ചിരുന്നത്.
ഇയാളെയും അറസ്റ്റ് ചെയ്തതായും മുംബൈ പോലീസ് അറിയിച്ചു. ഗിർഗാവിലുള്ള ഒരു പ്രമുഖ ഹോട്ടൽ കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ ഇടപാടുകൾ നടന്നിരുന്നത്. ഇവിടെ പെൺവാണിഭം നടക്കുന്നതായി പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്.
സിനിമയിലെ സ്വാധീനം ഉപയോഗിച്ച് മേക്കപ്പ്മാനാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. കൂടുതൽ വിവരങ്ങൾക്കായി പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും അന്വേഷണസംഘം വ്യക്തമാക്കി.
National
മുംബൈ: മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രക്കാരനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി പിടിയിൽ. മായങ്ക് ലോഹർ (21) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ പ്രതി റോഷൻ സുവർണയെ പോലീസ് പിടികൂടി.
ചൊവ്വാഴ്ച രാത്രി ചർച്ച്ഗേറ്റ്-നല്ലസോപാര ഫാസ്റ്റ് ലോക്കൽ ട്രെയിനിലാണ് സംഭവം. മഴപെയ്യുന്നതിനിടെ ട്രെയിനിന്റെ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
ഗോരേഗാവിനും കാന്തിവാലിക്കും ഇടയിലാണ് സംഭവം നടന്നത്. കൃത്യത്തിന് പിന്നാലെ കുർളയിൽനിന്ന് ആണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമായതോടെ റോഷൻ സുവർണയെ ചില യാത്രക്കാർ കൈയേറ്റം ചെയ്തിരുന്നു.
ഇതോടെയാണ് പ്രകോപിതനായ പ്രതി ബാഗിൽ കരുതിയിരുന്ന കത്തിയെടുത്ത് മായങ്കിനെ കുത്തിയത്. കുത്തേറ്റ മായങ്ക് സംഭവസ്ഥലത്തുതന്നെ മരിച്ചു.
National
മുംബൈ: മുംബൈയിൽ കനത്ത മഴ തുടരുന്നു. ചൊവ്വാഴ്ച രാത്രി മുതൽ പെയ്ത മഴയെത്തുടർന്ന് ബുധനാഴ്ച രാവിലെ നഗരത്തിലെ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ, കേന്ദ്ര കാലാവസ്ഥാ വകുപ്പ് ബുധനാഴ്ച പുലർച്ചെ നാലിന് മുംബൈയിലും പാൽഗറിലും മൂന്ന് മണിക്കൂർ നേരത്തേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഈ സമയത്ത് ശക്തമായ ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
പിന്നീട് രാവിലെ ഏഴിന് ഈ മുന്നറിയിപ്പ് അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് ഓറഞ്ച് അലർട്ടായി കുറച്ചു. രാത്രി മുഴുവൻ പെയ്ത മഴയെത്തുടർന്ന് ബുധനാഴ്ച രാവിലെ പല ഭാഗങ്ങളിലും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു.
കനത്ത മഴയെ തുടർന്ന് തുർബെ കോപ്പർഖൈറനെ ട്രാൻസ് ഹാർബർ റെയിൽ പാതയിൽ ട്രാക്കിന് താഴെയുള്ള മണ്ണ് ഒലിച്ചുപോയതോടെ ലോക്കൽ ട്രെയിൻ സർവീസുകൾ നിർത്തിവച്ചു. അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. അന്ധേരിയിലെ അണ്ടർപാസും വെള്ളപ്പൊക്കത്തെ തുടർന്ന് അടച്ചിരിക്കുകയാണ്. വെള്ളത്തിൽ മുങ്ങിയ അണ്ടർപാസ് മുറിച്ചുകടക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ അപകടത്തിൽപ്പെട്ടു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീണ് വാഹനങ്ങൾ തകർന്നു. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു. അടുത്ത മണിക്കൂറുകളിലും കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
National
മുംബൈ: മുംബൈ-വഡോദര ഹൈവേയിൽ ബദ്ലാപൂരിന് സമീപം അമിതവേഗതയിലെത്തിയ ബിഎംഡബ്ല്യു കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബദ്ലാപൂർ സ്വദേശികളായ യോഗേഷ് ദിഗെ, റിക്കേബ ജാക്കപ്പ് എന്നിവരാണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. കാറിലുണ്ടായിരുന്ന ആനന്ദ് എന്ന മൂന്നാമത്തെയാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ താനെയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു ദാരുണമായ അപകടം നടന്നത്. ടിറ്റ്വാലയിൽ നിന്ന് ബദ്ലാപൂരിലേക്ക് വരികയായിരുന്നു ബിഎംഡബ്ല്യു സ്പോർട്സ് കാർ. അപകടസമയത്ത് കാർ മണിക്കൂറിൽ ഏകദേശം 250 കിലോമീറ്റർ വേഗതയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അമിതവേഗതയെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു.
അപകടത്തിന്റെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു തരിപ്പണമായി. ശരീരഭാഗങ്ങൾ റോഡിൽ പലയിടത്തായി ചിതറിക്കിടക്കുന്ന നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സുഹൃത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു മൂവരുമെന്നാണ് വിവരം. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ ബദ്ലാപൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. അപകടത്തിന് പിന്നിൽ മദ്യപിച്ചു വാഹനമോടിച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
District News
കൂത്തുപറമ്പ്: മുംബൈയിൽ ലിഫ്റ്റ് തകർന്നുവീണ് പരിക്കേറ്റു ചികിത്സയിലായിരുന്ന പാനൂർ ചെണ്ടയാട് സ്വദേശിയായ യുവാവ് മരിച്ചു. ചെണ്ടയാട് വരപ്ര സ്വദേശിയും മുംബൈയിൽ ബിസിനസുകാരനായ എരഞ്ഞിക്കൽ മഹമൂദിന്റെ മകൻ എരഞ്ഞിക്കൽ മഫ്ലാദാണ് (33) മുംബൈയിൽ മരിച്ചത്.
രണ്ടുദിവസം മുന്പ് താമസ സ്ഥലത്തെ ലിഫ്റ്റ് തകർന്നുവീണ് ഗുരുതരമായി പരിക്കേറ്റ് മുംബൈയിലുള്ള ഒരു ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മൃതദേഹം നാട്ടിലെത്തിച്ച് ചെണ്ടയാട് കല്ലറക്കൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കും. അപകടത്തിൽ സഹോദരനായ ഇർഷാദിനും സുഹൃത്തിനും കൂടെ ജോലിചെയ്യുന്ന ആൾക്കും പരിക്കേറ്റിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
National
മുംബൈ: മുൻ മിസിസ് കേരള മത്സരാർഥി ഹൈഡ്രോപോണിക് കഞ്ചാവുമായി പിടിയിൽ. ഹർഷ സണ്ണി ആണ് 11 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവുമായി മുംബൈയിൽ പിടിയിലായത്. തായ്ലൻഡിലെ ബാങ്കോക്കിൽ നിന്ന് മുംബൈ വിമാനത്താവളത്തിൽ എത്തിച്ചേർന്നതിനിടെ ആണ് അറസ്റ്റ്.
ജൂൺ 10ന് രാത്രി ബാങ്കോക്കിൽ നിന്ന് എത്തിയ എയർ ഇന്ത്യ വിമാനത്തിലാണ് ഹർഷ മുംബൈ വിമാനത്താവളത്തിലെത്തിയത്. ഹർഷ സണ്ണിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
11.82 കോടി രൂപ വില വരുന്ന ഹൈഡ്രോപോണിക് കഞ്ചാവ് ആണ് യുവതിയിൽ നിന്ന് പിടിച്ചെടുത്തത്. അറസ്റ്റിലായ ഹർഷ സണ്ണിയെ ഫോർട്ട് കോടതിയിൽ ഹാജരാക്കുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
മുംബൈ: മുംബൈ വർളിയിലെ പ്രശസ്തമായ എൻ.എസ്.സി.ഐ ഡോമിൽ നടന്ന ലൈവ് മ്യൂസിക് കൺസേർട്ടിനിടെ 28 കാരനായ യുവാവ് മരിച്ചു. ഇതേ പരിപാടിക്കിടെ അസുഖബാധിതയായ 31 വയസുകാരിയായ യുവതിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അമിതമായ മദ്യപാനവും കനത്ത തിരക്കിൽ ഉണ്ടായ നിർജലീകരണവുമാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഞായറാഴ്ച പുലർച്ചെ 'ക്ലാങ്ക്കുൻസ്റ്റ്ലർ ഓൾ നൈറ്റ് ലോംഗ്' എന്ന മ്യൂസിക് ഷോയ്ക്കിടെയാണ് രണ്ട് വ്യത്യസ്ത സംഭവങ്ങളായി ഈ ദുരന്തം അരങ്ങേറിയത്. മഹിം സ്വദേശിയായ വൃഷഭ് മഹേന്ദ്ര ഗാംഗുർഡെ എന്ന നിയമ വിദ്യാർത്ഥിയാണ് മരണപ്പെട്ടത്. പരിപാടിക്കിടെ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ച വൃഷഭിനെ ഉടൻ തന്നെ മലബാർ ഹില്ലിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു. അമിതമായി മദ്യം കഴിച്ചതും തുടർന്നുള്ള നിർജലീകരണവുമാകാം മരണകാരണമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക വിലയിരുത്തൽ.
ഇതേ കൺസേർട്ടിൽ പങ്കെടുത്ത മറ്റൊരു യുവതി ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ജസ്ലോക് ആശുപത്രിയിൽ ചികിത്സയിലാണ്. താൻ മദ്യത്തോടൊപ്പം എനർജി ഡ്രിങ്കുകളും കഴിച്ചിരുന്നതായി യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
"ഇതുവരെയുള്ള അന്വേഷണത്തിൽ ലഹരിമരുന്ന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല. കൺസേർട്ട് നടന്ന ഹാളിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്," എന്ന് താർദേവ് പോലീസ് അറിയിച്ചു. നിലവിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
National
മുംബൈ: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടിൽ സൂക്ഷിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ മാൽവാനിയിൽ നടന്ന സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശിനി സെലിമ ഖാത്തൂൻ (33) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിനുശേഷം ഒളിവിൽപ്പോയ ഇവരുടെ ഭർത്താവ് ഷംസുദ്ദീൻ അബ്ദുൽ മത്തീനെ ഒഡീഷയിൽ നിന്ന് മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. മേയ് 18നാണ് സെലിമയെ അയൽവാസികൾ അവസാനമായി കണ്ടത്. അതിനുശേഷം ഇവരുടെ വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
കഴിഞ്ഞ 22 ന് വീടിനുള്ളിൽ നിന്ന് കടുത്ത ദുർഗന്ധം വമിക്കാൻ തുടങ്ങി. ഇതോടെ സംശയം തോന്നിയ അയൽവാസികൾ ഫോണിൽ ബന്ധപ്പെട്ടപ്പോൾ വീട്ടിൽ എലി ചത്തു കിടക്കുന്നുണ്ടെന്ന് ഷംസുദ്ദീൻ പറഞ്ഞു. ദുർഗന്ധം അസഹനീയമായതിനെ തുടർന്ന് അയൽവാസികൾ മാൽവാനി പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് പോലീസ് സ്ഥലത്തെത്തി പൂട്ട് പൊളിച്ച് അകത്തു കടന്ന് പരിശോധിച്ചപ്പോഴാണ് സെലിമയുടെ ജീർണിച്ച മൃതദേഹം കണ്ടെത്തിയത്. ഭാര്യയെ വകവരുത്തിയ ശേഷം ഷംസുദ്ദീൻ സംസ്ഥാനം വിട്ടതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഒഡീഷയിലുണ്ടെന്ന് കണ്ടെത്തിയത്.
National
ന്യൂഡൽഹി: ആണവകേന്ദ്രങ്ങളിലടക്കം ആക്രമണത്തിനു പദ്ധതിയിട്ട ഒന്പതു ഭീകരർ അറസ്റ്റിൽ. പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുമായും ഒളിവിൽപ്പോയ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ളവരാണു പ്രതികൾ. ഡൽഹി, മുംബൈ, പഞ്ചാബ് എന്നിവിടങ്ങളിൽ ഇവർ ആക്രമണം ആസൂത്രണം ചെയ്തതായി പോലീസ് അറിയിച്ചു.
രാജ്യത്തെ ആണവകേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ഊർജ പ്ലാന്റുകൾ എന്നിവ ആക്രമിക്കാൻ സംഘം പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ് വിശദീകരിച്ചു. തന്ത്രപ്രധാന സ്ഥാപനങ്ങളെയും സൈനിക, പോലീസ് മേധാവികളടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥരെയും ആക്രമിക്കാൻ ചുമതലപ്പെടുത്തിയിരുന്നുവെന്ന് പ്രതികൾ സമ്മതിച്ചു.
അറസ്റ്റിലായവർ ഡൽഹി, മുംബൈ, പഞ്ചാബ് എന്നിവിടങ്ങളിൽനിന്നുള്ളവരാണെന്നും ചിലർ വിദേശ പൗരന്മാരാണെന്നും ഡൽഹി പോലീസിന്റെ സ്പെഷൽ സെൽ അറിയിച്ചു. പ്രതികളിൽനിന്നു വലിയ അളവിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.
പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ശൃംഖലയുമായി ബന്ധമുള്ള പ്രതികൾക്ക് പാക് ചാര സംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസുമായും (ഐഎസ്ഐ) മുംബൈ അധോലോകവുമായും ബന്ധമുണ്ടെന്ന് പോലീസ് വിശദീകരിച്ചു. കുറച്ചുകാലമായി ഇവരുടെ മൊഡ്യൂൾ നിരീക്ഷണത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ കൂടുതൽ പ്രവർത്തകർ സജീവമാണോയെന്നും ആക്രമിക്കാൻ ലക്ഷ്യമിട്ട കേന്ദ്രങ്ങളിൽ പ്രതികൾ രഹസ്യനിരീക്ഷണം നടത്തിയിട്ടുണ്ടോയെന്നും ഏജൻസികൾ പരിശോധിക്കും. അതിർത്തി കടന്നുള്ള ഹാൻഡ്ലർമാർ, ഫണ്ടിംഗ്, സാധ്യമായ ലക്ഷ്യങ്ങൾ എന്നിവയെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രഖ്യാപിത കുറ്റവാളിയായ ഷഹബാസ് അൻസാരി, ഇയാളുടെ അമ്മാവൻ റെഹാൻ അൻസാരി എന്നിവരും ഇന്നലെ അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. സിദ്ധു മൂസാവാല കൊലപാതകക്കേസിൽ ആയുധങ്ങൾ വിതരണം ചെയ്തതിനു പോലീസ് തെരഞ്ഞിരുന്നയാളാണു ഷഹബാസ്. ഇരുവർക്കും പുറമെ അജയ്, മൻദീപ്, ദൽവീന്ദർ, റോഹൻ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിജയ് ഷൂട്ടർ എന്ന അധോലോക കുറ്റവാളി പൂനയിൽ അറസ്റ്റിലായി.
നിതീഷ് പാസ്വാനെ സാഹിബ്ഗഞ്ചിൽനിന്നും തൗഖീറിനെയും അർബാസിനെയും മുംബൈയിൽ നിന്നുമാണ് പിടികൂടിയത്. ഹർവീന്ദറിനെയും മഞ്ജിത്തിനെയും ഡൽഹിയിൽനിന്ന് അറസ്റ്റ് ചെയ്തു.
ഫണ്ട് ക്രമീകരിക്കാൻ ഡൽഹിയിലെത്തിയ 66 കാരനായ നേപ്പാളി പൗരനെയും കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. ഷഹ്സാദ് ഭട്ടി ശൃംഖല വഴി പ്രതികൾ ഐഎസ്ഐയുമായി ബന്ധപ്പെട്ടിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഒരേസമയം ഏകോപിതമായി സ്പെഷൽ നടത്തിയ ഓപ്പറേഷനിൽ നിരവധി ആധുനിക ആയുധങ്ങൾ, ഹാൻഡ് ഗ്രനേഡുകൾ, മറ്റു സ്ഫോടകവസ്തുക്കൾ എന്നിവയുടെ വലിയ ശേഖരം കണ്ടെടുത്തു.
പാക്കിസ്ഥാനിലെ ആയുധഫാക്ടറിയിൽ നിർമിച്ച ഗ്ലോക്ക് പിസ്റ്റളുകൾ, 25 വെടിയുണ്ടകൾ, നാല് ഗ്രനേഡുകൾ എന്നിവ അറസ്റ്റിലായവരിൽ നിന്ന് കണ്ടെടുത്തതായി ഡൽഹി പോലീസ് സ്പെഷൽ സെല്ലിലെ അനിൽ ശുക്ല പറഞ്ഞു. മെഹ്റോളിയിലെ ഒറ്റപ്പെട്ട പ്രദേശത്ത് എൻഎസ്ജിയുടെ സഹായത്തോടെ ഗ്രനേഡുകൾ പിന്നീട് നശിപ്പിച്ചു.
ഡൽഹി ചെങ്കോട്ടയ്ക്കു സമീപം കഴിഞ്ഞവർഷം നടത്തിയ ഭീകരാക്രമണത്തിനു പിന്നാലെയാണ് ഒന്പത് തീവ്രവാദികളെക്കൂടി ഇന്നലെ അറസ്റ്റു ചെയ്തത്. ചെങ്കോട്ടയിൽ കാർ ബോംബ് സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെടുകയും ഒരു ഡസനിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. ഫരീദാബാദിലെ അൽ ഫലാഹ് യൂണിവേഴ്സിറ്റിയിലെ ഡോക്ടർമാരും കാഷ്മീരികളുമടക്കം വെള്ളക്കോളർ ഭീകരതയുടെ പുതിയ രീതിയാണു ഡൽഹിയിൽ വെളിപ്പെട്ടത്. ഭീകരസംഘടനയായ അൽ ക്വയ്ദയുമായി ബന്ധപ്പെട്ട അൻസാർ ഗസ്വത് ഉൽ ഹിന്ദ് ഭീകര സംഘടനയാണു ഡോക്ടർമാരെ തീവ്രവാദത്തിലേക്ക് ആകർഷിച്ചതെന്ന് പോലീസ് പറഞ്ഞു.
National
ന്യൂഡൽഹി: ഡൽഹിയിലെ വിവിധയിടങ്ങളിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ഒമ്പത് പേർ അറസ്റ്റിൽ. ഡൽഹി പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ, അധോലോക നായകൻ ദാവൂദ് ഇബ്രാഹിം എന്നിവരുമായി അടുത്ത ബന്ധമുള്ളവരാണ് പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി. ദേശീയ തലസ്ഥാനത്തെ പ്രമുഖ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇവർ ആക്രമണങ്ങൾക്ക് രൂപം നൽകിയത്.
അറസ്റ്റിലായവരിൽ നിന്ന് വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും പോലീസ് കണ്ടുകെട്ടിയിട്ടുണ്ട്. പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണ്.
National
മുംബൈ: മുംബൈയിൽ ഒരു കുടുംബത്തിലെ നാല് പേരുടെ മരണത്തിന് കാരണമായത് എലിവിഷമാണെന്നും റിപ്പോർട്ട്. മരിച്ചവരുടെ ശരീരത്തിലും അവർ കഴിച്ച പഴത്തിന്റെ അവശിഷ്ടങ്ങളിലും എലിയെ കൊല്ലാൻ ഉപയോഗിക്കുന്ന വിഷാംശത്തിന്റെ സാന്നിധ്യം അടങ്ങിയിരുന്നതായി ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി.
ഏപ്രിൽ 25 ശനിയാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. അബ്ദുള്ള ദൊകാഡിയ (45), ഭാര്യ നസ്രീൻ (35), മക്കളായ സൈനബ് (13), ആയിഷ (16) എന്നിവരാണ് മരിച്ചത്. സംഭവദിവസം മുംബൈയിലെ തങ്ങളുടെ വീട്ടിൽ ഇവർ ബന്ധുക്കൾക്കായി വിരുന്നൊരുക്കിയിരുന്നു. ബന്ധുക്കൾ പോയശേഷം രാത്രി ഒന്നോടെയാണ് കുടുംബം തണ്ണിമത്തൻ കഴിച്ചത്.
പിന്നാലെ ഉറങ്ങാൻ കിടന്നെങ്കിലും പുലർച്ചെ അഞ്ചോടെ എല്ലാവർക്കും കഠിനമായ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. ആദ്യം കുടുംബ ഡോക്ടറെ കാണിച്ചു. അവർ ഉടൻതന്നെ എല്ലാവരേയും അടുത്തുള്ള ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഞായറാഴ്ച രാവിലെ 10 ഓടെ ഇളയമകൾ മരിച്ചു. പിന്നാലെ മറ്റുള്ളവരും മരണത്തിന് കീഴടങ്ങുകയായിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരിച്ചവരുടെ തലച്ചോർ, ഹൃദയം, കുടൽ എന്നിവയുൾപ്പെടെയുള്ള ചില ആന്തരികാവയവങ്ങൾ പച്ചനിറമായി മാറിയിരുന്നതായി ഡോക്ടർമാർ കണ്ടെത്തിയിരുന്നു. ഇതാണ് കേസിൽ വഴിത്തിരിവായത്. വിഷബാധയെ സൂചിപ്പിക്കുന്ന ഈ കണ്ടെത്തലിന് പിന്നാലെയാണ് പോലീസ് വിശദമായ പരിശോധനയിലേക്ക് കടന്നത്. ഇതിലാണ് ഇവരുടെ ഉള്ളിൽ എലിവിഷത്തിൽ ഉപയോഗിക്കുന്ന സിങ്ക് ഫോസ്ഫൈിന്റെ സാന്നിധ്യം കണ്ടെത്തിയത്.
ഇവർ കഴിച്ച തണ്ണിമത്തന്റെ സാമ്പിളുകളിലും സിങ്ക് ഫോസ്ഫൈറ്റ് കണ്ടെത്തിയിരുന്നു. ഭക്ഷണം കഴിച്ച അതിഥികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തതിനാൽ ഈ രാസവസ്തു അബദ്ധത്തിൽ പഴത്തിൽ കലർന്നതാണോ അതോ ആരെങ്കിലും മനപൂർവ്വം കലർത്തിയതാണോയെന്ന് അന്വേഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
അബ്ദുള്ള ദൊകാഡിയയുടെ ശരീരത്തിൽ മോർഫിൻ എന്ന ശക്തമായ വേദനാസംഹാരിയുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. ഇത് മുൻപ് നടന്ന ഏതെങ്കിലും ചികിത്സയുടെ ഭാഗമാണോ, അബദ്ധത്തിൽ ശരീരത്തിലെത്തിയതാണോ അതോ ഇതിൽ കൂടുതൽ ദുരൂഹതയുണ്ടോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. കൂടുതൽ വ്യക്തതയ്ക്കായി പോലീസ് മറ്റ് കുടുംബാംഗങ്ങളുടെ മൊഴികൾ രേഖപ്പെടുത്തി വരികയാണ്.
National
മുംബൈ: തണ്ണിമത്തൻ കഴിച്ചശേഷം നാലംഗ കുടുംബം മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. ഭക്ഷ്യവിഷബാധയേറ്റല്ല മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. വീട്ടിൽ നിന്നും ശേഖരിച്ച സാമ്പിളിൽ കൃത്രിമ കളറോ മധുരമോ ചേർത്തതായി കണ്ടെത്താൻ കഴിച്ചിട്ടില്ല.
മുംബൈ സ്വദേശികളായ അബ്ദുല്ല ദോക്കാഡിയ, ഭാര്യ നസ്റീൻ, മക്കളായ സൈനബ്, ആയിഷ എന്നിവരാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. മരിച്ചവരുടെ ആന്തരികാവയവങ്ങളുടെ നിറം മാറ്റം എന്തോ വിഷാംശം ഉള്ളിലെത്തിയതിന്റെ സൂചനയാണെന്നാണ് പ്രാഥമിക ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നത്.
മരിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി മാറിയിരുന്നു. ഇത് ഭക്ഷ്യവിഷബാധയുടെ സാഹചര്യത്തിൽ ഉണ്ടാകുന്നതല്ല. എന്തുകൊണ്ടാണ് ഇങ്ങനെയുണ്ടായതെന്ന് ഡോക്ടർമാർ പരിശോധിച്ചു വരുകയാണ്. അബ്ദുല്ലയുടെ ശരീരത്തിൽ മോർഫിന്റെ അംശവും കണ്ടെത്തിയതായി അധികൃതർ സൂചന നൽകിയിട്ടുണ്ട്.
Sports
മുംബൈ: ഐപിഎല്ലിൽ തുടർ തോൽവികൾക്ക് പിന്നാലെ മുംബൈ ഇന്ത്യൻസിന് വീണ്ടും കനത്ത തിരിച്ചടി. പരിക്കിനെത്തുടർന്ന് ഓൾറൗണ്ടർ മിച്ചൽ സാന്റ്നർ ടൂർണമെന്റിൽനിന്ന് പുറത്തായി.
ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിനിടെ കാർത്തിക് ശർമയുടെ ക്യാച്ചെടുക്കുന്നതിനിടെയാണ് സാന്റ്നറുടെ തോളിന് പരിക്കേറ്റത്.
സാന്റ്നറുടെ പകരക്കാരനായി ദക്ഷിണാഫ്രിക്കയുടെ ഇടം കൈയൻ സ്പിന്നർ കേശവ് മഹാരാജിനെ 75 ലക്ഷം രൂപയ്ക്ക് മുംബൈ ടീമിലെത്തിച്ചിട്ടുണ്ട്.
National
മുംബൈ: മതം ചോദിച്ച് സെക്യൂരിറ്റി ജീവനക്കാരെ കുത്തിപ്പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. മുംബൈയിലെ നയാ നഗർ പ്രദേശത്ത് തിങ്കളാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം.
സംഭവത്തിൽ സൈബ് സുബർ അൻസാരി(31) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. രാജ്കുമാർ മിശ്ര, സുബ്രതോ സെൻ എന്നിവർക്കാണ് കുത്തേറ്റത്. വോക്കാർഡ് ആശുപത്രിക്ക് പിന്നിൽ നിർമാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിലെ സെക്യൂരിറ്റ ജീവനക്കാരായിരുന്നു ഇരുവരും.
സ്ഥലത്തെത്തിയ സൈബ് സുബർ, ഇസ്ലാം മതത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങൾ ചൊല്ലാൻ ആവശ്യപ്പെട്ട് ഇവരെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.
രാജ്കുമാർ സ്വന്തം നിലയിൽ ആശുപത്രിയിലെത്തിയെങ്കിലും സുബ്രതോ സെന്നിന് ആശുപത്രിയിൽ പോകാൻ സാധിച്ചില്ല. തുടർന്ന് തോട്ടടുത്ത കെട്ടിടത്തിൽ താമസിക്കുന്ന നയാബ് ഷെയ്ക്ക് എന്നയാൾ രക്തത്തിൽ കുളിച്ചിരുന്ന സെന്നിനെ കാണുകയും തുടർന്ന് ഇയാളെ പോലീസ് ആദ്യം പോലീസ് സ്റ്റേഷനിലും പിന്നീട് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
സംഭവത്തിന് 90 മിനിട്ടിനു ശേഷം സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പോലീസ് പിടികൂടി. ഇയാൾക്കെതിരെ കൊലപാതകശ്രമം, രണ്ട് വിഭാഗങ്ങൾക്കിടെയിൽ ശത്രുതയുണ്ടാക്കാൻ ശ്രമിച്ചു എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തു.
തുടർന്ന് അൻസാരിയെ താനെയിലെ കോടതിയിൽ ഹാജരാക്കി. മേയ് നാല് വരെ ഇയാളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പോലീസിന്റെയും സംസ്ഥാന ഭീകരവിരുദ്ധ സ്ക്വാഡിന്റെയും സംഘമാണ് സംഭവം അന്വേഷിക്കുന്നത്.
കിംവദന്തികളിൽ വിശ്വസിക്കരുതെന്നും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചു. അങ്ങനെ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.
സൈബ് സുബൈറിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും അധികൃതർ പരിശോധിച്ചുവരികയാണ്. ഇയാൾ എഴുതിയ കുറിപ്പിൽ "ഐഎസ്ഐഎസ്, ഒറ്റ ചെന്നായ, ജിഹാദ്, ഗാസ' എന്നീ വാക്കുകളുണ്ടെന്ന് പോലീസ് അറിയിച്ചു.
അൻസാരി വർഷങ്ങളായി അമേരിക്കയിൽ താമസിച്ചിരുന്നുവെന്നും കുടുംബാംഗങ്ങൾ ഇപ്പോഴും അമേരിക്കയിലാണുള്ളതെന്നും അധികൃതർ വ്യക്തമാക്കി. അവിടെ ജോലി കണ്ടെത്താൻ കഴിയാത്തതിനാൽ സൈബ് സുബൈർ ഇന്ത്യയിലേക്ക് മടങ്ങി വരികയായിരുന്നു.
മീര റോഡ് പ്രദേശത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന അദ്ദേഹം പണം സമ്പാദിക്കാൻ ഓൺലൈനായി രസതന്ത്രം പഠിപ്പിച്ചിരുന്നുവെന്നും പോലീസ് അറിയിച്ചു.
Special News
മുംബൈ: ബിരിയാണിയും പിന്നാലെ തണ്ണിമത്തനും കഴിച്ച ഒരു കുടുംബത്തിലെ നാല് പേർ മരണപ്പെട്ട സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ തണ്ണിമത്തൻ എങ്ങനെ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുമെന്നും അത് മരണത്തിലേക്ക് നയിക്കുമോ എന്നും ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു.
ന്യൂട്രീഷ്യനിസ്റ്റുകളുടെ അഭിപ്രായത്തിൽ, തണ്ണിമത്തൻ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാമെന്നും ഗുരുതരമായ സാഹചര്യങ്ങളിൽ ഇത് മരണത്തിലേക്ക് വരെ നയിക്കാമെന്നും പറയുന്നു. ഇതിനുള്ള കാരണങ്ങൾ താഴെ പറയുന്നവയാണ്:
ബാക്ടീരിയയുടെ വളർച്ച: തണ്ണിമത്തനിലെ ഉയർന്ന ജലാംശവും പ്രകൃതിദത്ത പഞ്ചസാരയും ബാക്ടീരിയകൾക്ക് അതിവേഗം വളരാൻ അനുയോജ്യമായ സാഹചര്യമൊരുക്കുന്നു.
കൃത്രിമ മധുരം: തണ്ണിമത്തൻ ചുവപ്പിക്കാനും മധുരം കൂട്ടാനുമായി ഗ്ലൂക്കോസ് വെള്ളമോ പഞ്ചസാര ലായനിയോ വഴി ചേർക്കാറുണ്ട്. ഇത് ബാക്ടീരിയകളുടെ അളവ് വർദ്ധിപ്പിക്കാൻ കാരണമാകും.
രോഗകാരികൾ: സാൽമൊണല്ല, ലിസ്റ്റീരിയ, ഇ-കോളി തുടങ്ങിയ ബാക്ടീരിയകൾ തണ്ണിമത്തനിലൂടെ ശരീരത്തിലെത്തിയാൽ അത് നിർജലീകരണത്തിനും അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്ന സെപ്സിസ് എന്ന അവസ്ഥയ്ക്കും കാരണമാകും.
തണ്ണിമത്തൻ കഴിക്കാൻ അനുയോജ്യമായ സമയം ഏത്?
ഭക്ഷ്യവിഷബാധയ്ക്ക് തണ്ണിമത്തൻ കഴിക്കുന്ന സമയം നേരിട്ട് ബന്ധപ്പെട്ടതല്ലെങ്കിലും, രാത്രി വൈകി ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഡോക്ടർമാർ പറയുന്നു.
രാത്രി 8 മണിക്ക് ശേഷം: ഉറങ്ങുന്ന സമയത്ത് ദഹനപ്രക്രിയ മന്ദഗതിയിലാകുന്നത് കൊണ്ട് രാത്രി 8 മണിക്ക് ശേഷം തണ്ണിമത്തൻ പോലുള്ള പഴങ്ങളോ കനത്ത ആഹാരമോ ഒഴിവാക്കണം.
ഏറ്റവും നല്ല സമയം: രാവിലെയും ഉച്ചയ്ക്കും ഇടയിലുള്ള സമയത്തോ അല്ലെങ്കിൽ പകലിലെ ലഘുഭക്ഷണമായോ തണ്ണിമത്തൻ കഴിക്കുന്നതാണ് ഉചിതം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മുംബൈയിലെ കേസിൽ ബിരിയാണി ആണോ തണ്ണിമത്തൻ ആണോ മരണകാരണമെന്ന് ഫോറൻസിക് റിപ്പോർട്ട് വന്നാലേ വ്യക്തമാകൂ. എങ്കിലും വേനൽക്കാലത്ത് പഴങ്ങൾ മുറിച്ചുവെച്ച് ദീർഘനേരം കഴിഞ്ഞ് കഴിക്കുന്നത് ഒഴിവാക്കണമെന്നും, ശുചിത്വമുള്ള സ്ഥലങ്ങളിൽ നിന്ന് മാത്രം പഴങ്ങൾ വാങ്ങണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
National
മുംബൈ: ദക്ഷിണ മുംബൈയിലെ പൈധുനി പ്രദേശത്ത് ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിന് പിന്നാലെ ഉണ്ടായ ഭക്ഷ്യവിഷബാധയെത്തുടർന്ന് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. അബ്ദുള്ള ദൊകാഡിയ (40), ഭാര്യ നസ്രീൻ (35), മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മരണപ്പെട്ടത്. ഏപ്രിൽ 25 ശനിയാഴ്ച രാത്രി പത്തരയോടെ ബന്ധുക്കൾക്കൊപ്പം വീട്ടിൽ വെച്ച് ഇവർ ബിരിയാണി കഴിച്ചു. തുടർന്ന് രാത്രി ഒരു മണിയോടെ കുടുംബം തണ്ണിമത്തനും കഴിച്ചു.
ഏപ്രിൽ 26 ഞായറാഴ്ച പുലർച്ചെ ആറ് മണിയോടെ നാല് പേർക്കും കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. തുടർന്ന് ഇവരെ ജെ.ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ പത്ത് മണിയോടെ 13 വയസ്സുകാരി സൈനബ് ആദ്യം മരണപ്പെട്ടു. രാത്രി പത്തരയോടെ അച്ഛൻ അബ്ദുള്ളയും പിന്നാലെ നസ്രീനും ആയിഷയും മരണത്തിന് കീഴടങ്ങുകയായിരുന്നു.
ജെ.ജെ മാർഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായെങ്കിലും ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ മരണത്തിന്റെ കൃത്യമായ കാരണം സ്ഥിരീകരിക്കാനാവൂ എന്ന് പോലീസ് അറിയിച്ചു. ബിരിയാണി കഴിച്ചതിന് ശേഷം തണ്ണിമത്തൻ കഴിച്ചതാണോ അതോ മറ്റേതെങ്കിലും തരത്തിലുള്ള ഭക്ഷണ മലിനീകരണമാണോ കാരണമെന്ന് അന്വേഷിച്ചുവരികയാണ്.
National
നാസിക്: മഹാരാഷ്ട്രയിലെ നാസിക് ടിസിഎസ് ബിപിഒ യൂണിറ്റിലെ ലൈംഗിക പീഡനവും നിർബന്ധിത മതപരിവർത്തന ശ്രമങ്ങളും ഉൾപ്പെട്ട കേസിൽ അന്വേഷണം പ്രതിസന്ധിയിൽ. കേസിലെ മുഖ്യപ്രതി തന്റെ മൊബൈൽ ഫോണിലെ ഓരോ ആപ്ലിക്കേഷനും ഫയലുകൾക്കും വ്യത്യസ്തമായ പാസ്വേഡുകൾ നൽകി സുരക്ഷിതമാക്കിയതാണ് പോലീസിനെ കുഴപ്പിക്കുന്നത്. ഇതോടെ നിർണായകമായ ഡിജിറ്റൽ തെളിവുകൾ കണ്ടെത്താൻ അന്വേഷണ സംഘത്തിന് തടസം നേരിടുന്നു.
പ്രതിയുടെ ഫോൺ ഫേസ് ഐഡി ഉപയോഗിച്ചാണ് ലോക്ക് ചെയ്തിരിക്കുന്നത്. കൂടാതെ, ഫോണിനുള്ളിലെ ഓരോ ഫോൾഡറിനും പ്രത്യേകമായ പാസ്വേഡുകൾ നൽകിയിട്ടുണ്ട്.
ഫോൺ അൺലോക്ക് ചെയ്യുന്നതിനായി പ്രത്യേക അന്വേഷണ സംഘം പ്രതിയെ നാസിക്കിലെ റീജിയണൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ എത്തിച്ചു. വിദഗ്ധരുടെ സഹായത്തോടെ ഡിജിറ്റൽ വിവരങ്ങൾ വീണ്ടെടുക്കാനാണ് നീക്കം.
വാട്സാപ്പ് ചാറ്റുകൾ, ഇമെയിലുകൾ, മറ്റ് രേഖകൾ എന്നിവ പരിശോധിച്ചാൽ മാത്രമേ പീഡനത്തിന്റെയും സമ്മർദ്ദത്തിന്റെയും കൂടുതൽ വിവരങ്ങൾ പുറത്തുവരൂ എന്ന് പോലീസ് കരുതുന്നു. നാസിക്കിലെ ടിസിഎസ് ക്യാമ്പസിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി വനിതാ ജീവനക്കാർ പീഡനത്തിനും മാനസിക ക്രൂരതയ്ക്കും ഇരയാകുന്നു എന്ന പരാതിയെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
ലൈംഗിക അതിക്രമം, നിർബന്ധിത മതപരിവർത്തനത്തിനുള്ള സമ്മർദ്ദം, മതവികാരത്തെ വ്രണപ്പെടുത്തൽ തുടങ്ങിയ ഗൗരവകരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ ഇതുവരെ ഏഴ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. ഒൻപതോളം എഫ്ഐആറുകൾ ഇതുവരെ ഈ കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
National
മുംബൈ: ഓൺലൈനിൽ 299 രൂപയ്ക്ക് ചുരിദാർ വാങ്ങാൻശ്രമിച്ച യുവതിക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് തട്ടിപ്പിന് ഇരയായത്.
ഫേസ്ബുക്കിൽ കണ്ട ആകർഷകമായ വസ്ത്രത്തിന്റെ പരസ്യം കണ്ടാണ് നഴ്സ് അത് വാങ്ങാൻ തീരുമാനിച്ചത്. കേവലം 299 രൂപയ്ക്ക് വസ്ത്രം നൽകാമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച് ഓർഡർ നൽകിയ നഴ്സിനെ വാട്സ്ആപ് വഴി ബന്ധപ്പെട്ടാണ് തട്ടിപ്പുകാർ വലയിലാക്കിയത്.
വസ്ത്രത്തിന്റെ വിലയ്ക്ക് പുറമെ ഷിപ്പിംഗ് ചാർജ്, ജിപിഎസ് ചാർജ്, ട്രാക്കിംഗ് ഫീ തുടങ്ങിയ വിവിധ പേരുകൾ പറഞ്ഞ് പണം ആവശ്യപ്പെടുകയായിരുന്നു. പണമയച്ചാൽ അത് പിന്നീട് റീഫണ്ട് ചെയ്യുമെന്നും ഓർഡർ ഉടൻ കൈപ്പറ്റാമെന്നും പറഞ്ഞ് തട്ടിപ്പുകാർ യുവതിയെ വിശ്വസിപ്പിച്ചു.
ഏപ്രിൽ 16 മുതൽ 20 വരെയുള്ള അഞ്ച് ദിവസങ്ങൾക്കിടയിൽ പല ഘട്ടങ്ങളിലായാണ് ഒരു ലക്ഷം രൂപ യുവതിയിൽ നിന്ന് തട്ടിയത്. തുടർച്ചയായി പണം നൽകിയിട്ടും ഓർഡർ ലഭിക്കാതെ വരികയും വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തതോടെയാണ് താൻ ചതിക്കപ്പെട്ട വിവരം യുവതി തിരിച്ചറിഞ്ഞത്. ഉടൻ തന്നെ സൈബർ ക്രൈം ഹെൽപ്പ് ലൈനിൽ വിവരം അറിയിക്കുകയും തുടർന്ന് ദിയോണർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു.
ഫേസ്ബുക്ക് പരസ്യം, വാട്സ്ആപ് നമ്പർ, വ്യാജ ഡെലിവറി ഏജന്റ് എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇത്തരം വ്യാജ സൈറ്റുകളെയും വാഗ്ദാനങ്ങളെയും കുറിച്ച് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദേശിച്ചു.
National
മുംബൈ: പ്രതിഷേധ പ്രകടനത്തിനിടെ റോഡ് തടസ്സപ്പെടുത്തിയ ബിജെപി നേതാക്കളെയും പോലീസിനെയും ചോദ്യം ചെയ്ത യുവതിക്കെതിരെ മുംബൈ പോലീസ് കേസെടുത്തു. ബിജെപി നേതാവും മന്ത്രിയുമായ ഗിരീഷ് മഹാജനോട് 'ഇവിടെനിന്ന് പോകൂ' എന്ന് യുവതി രോഷാകുലയായി പറയുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് പരാതി ലഭിച്ചത്.
ചൊവ്വാഴ്ച മുംബൈയിലെ വർളി മേഖലയിലാണ് സംഭവം. ഭരണകക്ഷിയായ മഹായുതി സഖ്യം നടത്തിയ പ്രതിഷേധ പ്രകടനം കിലോമീറ്ററുകളോളം നീളുന്ന ഗതാഗതക്കുരുക്കിന് കാരണമായിരുന്നു. മണിക്കൂറുകളോളം വാഹനത്തിൽ കുടുങ്ങിയ യുവതി പുറത്തിറങ്ങി ഗിരീഷ് മഹാജനോടും അവിടെയുണ്ടായിരുന്ന പോലീസുകാരോടും തട്ടിക്കയറുകയായിരുന്നു.
"നിങ്ങൾക്ക് എന്താണ് പറ്റിയത്? ഇവിടെ അടുത്തൊരു ഒഴിഞ്ഞ മൈതാനമുണ്ടല്ലോ, അവിടെ പോയി പ്രതിഷേധിച്ചുകൂടെ? എനിക്ക് കുട്ടിയെ സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുവരാനുള്ളതാണ്. ഒരു മണിക്കൂറോളമായി ഞാൻ ഇവിടെ കുടുങ്ങിക്കിടക്കുന്നു," എന്ന് യുവതി ചോദിക്കുന്നത് വീഡിയോയിൽ കേൾക്കാം. മന്ത്രി അവരെ ശാന്തയാക്കാൻ ശ്രമിച്ചെങ്കിലും "ഇവിടെനിന്ന് ഉടൻ പോകണം" എന്നായിരുന്നു യുവതിയുടെ മറുപടി.
യുവതി പോലീസുകാരെ അധിക്ഷേപിച്ചുവെന്നും പ്രതിഷേധം തടസപ്പെടുത്തിയെന്നും ആരോപിച്ച് ഒരാൾ ബുധനാഴ്ച വർളി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊതുസേവകരുടെ ജോലി തടസപ്പെടുത്തൽ, മനഃപൂർവം അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം, യുവതി പറഞ്ഞത് തെറ്റല്ലെന്നും എന്നാൽ പ്രതിഷേധങ്ങൾ നടക്കുമ്പോൾ ഗതാഗതം തടസപ്പെടുന്നത് സ്വാഭാവികമാണെന്നും ഗിരീഷ് മഹാജൻ പ്രതികരിച്ചു. പ്രതിഷേധിക്കാൻ ജനാധിപത്യപരമായ വഴികളുണ്ടെന്നും എന്നാൽ ഉപയോഗിച്ച ഭാഷ ശരിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി നേതൃത്വത്തിലുള്ള മുംബൈ മേയർ ഋതു താവ്ഡെ യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ചു.
National
മുംബൈ: പരിക്കേറ്റ രോഹിത് ശർമയ്ക്ക് പകരം ടീമിലെത്തിയ ക്വിന്റൺ ഡി കോക്കിന്റെ ബാറ്റിംഗ് കരുത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് മികച്ച പ്രകടനം. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 53 പന്തിൽ നിന്നാണ് ഡി കോക്ക് തന്റെ സെഞ്ചുറി തികച്ചത്. ഈ സീസണിലെ തന്റെ ആദ്യ മത്സരത്തിൽ തന്നെ സെഞ്ചുറി നേടിക്കൊണ്ട് ഡി കോക്ക് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.
ഏഴ് ഫോറുകളും ഏഴ് സിക്സറുകളും അടങ്ങുന്നതായിരുന്നു ഡി കോക്കിന്റെ ഇന്നിംഗ്സ്. സേവ്യർ ബാർട്ട്ലെറ്റിന്റെ പന്തിൽ ഒരു മനോഹരമായ 'റിവേഴ്സ് റാംപ്' ഷോട്ട് കളിച്ചാണ് താരം തന്റെ മൂന്നാം ഐപിഎൽ സെഞ്ചുറി ആഘോഷിച്ചത്. നേരത്തെ ഡൽഹി ഡെയർഡെവിൾസിനും (ഇന്നത്തെ ഡൽഹി ക്യാപിറ്റൽസ്) ലഖ്നൗ സൂപ്പർ ജയന്റ്സിനും വേണ്ടിയും ഡി കോക്ക് സെഞ്ചുറി നേടിയിട്ടുണ്ട്.
ഐപിഎൽ 2026 സീസണിലെ രണ്ടാമത്തെ സെഞ്ചുറിയാണിത്. നേരത്തെ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി സഞ്ജു സാംസൺ സെഞ്ചുറി നേടിയിരുന്നു. രോഹിത് ശർമയുടെ അഭാവത്തിൽ ഓപ്പണറായി എത്തിയ ഡി കോക്ക് ആ കുറവ് നികത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഹോം ഗ്രൗണ്ടിലെ കാണികളെ ആവേശത്തിലാഴ്ത്തിയ ഈ പ്രകടനം മുംബൈയ്ക്ക് വലിയ മുൻതൂക്കം നൽകുന്നു. കൂടുതൽ സ്പോർട്സ് വാർത്തകൾക്കായി ഫോളോ ചെയ്യുക.
National
മുംബൈ: വിവാഹ തട്ടിപ്പു നടത്തുന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ മീരാഭയന്ദറിൽ നടന്ന സംഭവത്തിൽ വിരാർ സ്വദേശിനിയായ ജന്നത് (22), നാസിക് സ്വദേശി കേസരിമൽ രങ്ക (45) എന്നിവരാണ് പിടിയിലായത്.
പിതാവോ അമ്മാവനോ ആയി ചമഞ്ഞ് വധുവിനെ അന്വേഷിക്കുന്ന പുരുഷന്മാരെ രങ്ക സമീപിക്കും. തുടർന്ന് നേഹയുടെ ചിത്രങ്ങൾ അയച്ചുകൊടുക്കും. പിന്നീട് വിവാഹത്തിനുള്ള താൽപര്യം അറിയിക്കും.
വിവാഹം നടന്നാൽ പണവും ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നുകളയുന്നതാണ് ഇവരുടെ രീതി. പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്.
സമാനമായ അഞ്ചുകേസുകളിൽ ഇവർ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. ഇവരുടെ സംഘത്തിൽ കൂടുതൽ ആളുകളുണ്ടോയെന്നും കൂടുതൽ പേരെ ഇത്തരത്തിൽ ഇവർ വഞ്ചിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് വ്യക്തമാക്കി.
National
മുംബൈ: വിവാഹ തട്ടിപ്പു നടത്തുന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ മീരാഭയന്ദറിൽ നടന്ന സംഭവത്തിൽ വിരാർ സ്വദേശിനിയായ ജന്നത് (22), നാസിക് സ്വദേശി കേസരിമൽ രങ്ക (45) എന്നിവരാണ് പിടിയിലായത്.
പിതാവോ അമ്മാവനോ ആയി ചമഞ്ഞ് വധുവിനെ അന്വേഷിക്കുന്ന പുരുഷന്മാരെ രങ്ക സമീപിക്കും. തുടർന്ന് നേഹയുടെ ചിത്രങ്ങൾ അയച്ചുകൊടുക്കും. പിന്നീട് വിവാഹത്തിനുള്ള താൽപര്യം അറിയിക്കും.
വിവാഹം നടന്നാൽ പണവും ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നുകളയുന്നതാണ് ഇവരുടെ രീതി. പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്.
സമാനമായ അഞ്ചുകേസുകളിൽ ഇവർ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. ഇവരുടെ സംഘത്തിൽ കൂടുതൽ ആളുകളുണ്ടോയെന്നും കൂടുതൽ പേരെ ഇത്തരത്തിൽ ഇവർ വഞ്ചിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് വ്യക്തമാക്കി.
National
മുംബൈ: കുടുംബവഴക്ക് പറഞ്ഞു തീർക്കുന്നതിനിടെ പോലീസ് സ്റ്റേഷനു സമീപത്തുവച്ച് ഭർത്താവ് ഭാര്യയേയും സഹോദരനെയും കുത്തിപ്പരിക്കേൽപ്പിച്ചു. മഹാരാഷ്ട്രയിലെ കല്യാണിൽ നടന്ന സംഭവത്തിൽ പോലീസ് കേസെടുത്തു.
ഭർത്താവ് തൻവീർ ഖാനുമായി യുവതി അകൽച്ചയിലായിരുന്നു. പ്രശ്നം പരിഹരിക്കാനും വിവാഹമോചനത്തെക്കുറിച്ച് സംസാരിക്കാനും ഇരു കുടുംബങ്ങളും ചൊവ്വാഴ്ച ചർച്ച നടത്തിയിരുന്നു. എന്നാൽ ഇത് അക്രമത്തിൽ കലാശിക്കുകയായിരുന്നു.
ചർച്ചയ്ക്കിടെ ഭർത്താവിന്റെ കുടുംബാംഗങ്ങൾ യുവതിയെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു. സ്ഥിതി വഷളായതോടെ യുവതിയും സഹോദരനും പരാതി നൽകാൻ പോലീസ് സ്റ്റേഷനിലേക്കു പോയി.
ഇവരെ പിന്തുടർന്ന പ്രതികൾ പോലീസ് സ്റ്റേഷനു പുറത്തുവച്ച് യുവതിയെയും സഹോദരനെയും തടയുകയും കത്തിയും കല്ലുമുപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. പരിക്കുകളോടെ രകതം വാർന്ന നിലയിൽ ഇരുവരും പോലീസ് സ്റ്റേഷനകത്തേക്ക് ഓടിക്കയറുകയായിരുന്നു.
പ്രതികൾ സ്റ്റേഷനുള്ളിലേക്കും ഇവരെ പിന്തുടർന്നെങ്കിലും പോലീസ് എത്തിയതോടെ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.